JHL

JHL

കെ.എസ്.ആര്‍.ടി.സി ഡീസൽ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം.

കാസര്‍കോട്(www.truenewsmalayalam.com) : ജില്ലയിൽ കെ.എസ്.ആര്‍.ടി.സി ബസ്​ സർവിസ്​ തടസ്സപ്പെടാൻ ഇടയാക്കിയ ഡീസൽ പ്രതിസന്ധിക്ക് പരിഹാരം. കൂടുതൽ ഡീസൽ എത്തിച്ചാണ്​ പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചത്​.

 കെ.എസ്.ആര്‍.ടി.സി സർവിസിന് തടസ്സം വരുത്തുന്ന വിധത്തില്‍ തിങ്കളാഴ്ച കടുത്ത ഡീസൽ ക്ഷാമമാണ്​ ജില്ലയിൽ നേരിട്ടത്​. ഇതോടെ മംഗളൂരു, സുള്ള്യ അന്തർസംസ്ഥാന സർവിസുകൾവരെ തടസ്സപ്പെട്ടു.

 തിങ്കളാഴ്ച വൈകീട്ടോടെ ആവശ്യമായ ഡീസൽ എത്തിച്ചതോടെയാണ്​ ​സർവിസുകൾ പുനഃസ്ഥാപിക്കാനായത്​. കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയില്‍ പ്രതിദിനം 8000 ലിറ്റര്‍ ഡീസല്‍വരെ ആവശ്യമാണ്. ഇവിടെനിന്ന്​ എട്ട്​ ദീര്‍ഘദൂര സര്‍വിസ് ഉള്‍പ്പെടെ 74 ഷെഡ്യൂളുകള്‍ക്കുള്ള ബസിനാണ് ഇന്ധനം നിറക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കറന്തക്കാട് ഡിപ്പോ മുഖേനയാണ് കെ.എസ്.ആര്‍.ടി.സിക്ക്​ ഡീസല്‍ വിതരണം നടത്തുന്നത്. ആവശ്യപ്പെട്ട ലോഡ് സമയത്ത് എത്താതിരുന്നതാണ് ഇന്ധനപ്രശ്നം നേരിടുന്നതിന് ഇടവരുത്തിയത്​.


No comments