JHL

JHL

എയിംസ്; നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി കിസാൻ രക്ഷാ സേന നിരാഹാരമിരുന്നു..


കാസറഗോഡ്(www.truenewsmalayalam.com) :എയിംസ് പ്രൊപ്പോസലിൽ കാസറഗോഡ് ജില്ലയുടെ പേര് കൂടി ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിന് നൽകണമെന്നാവശ്യപ്പെട്ടു കൊണ്ട് , കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി കിസാൻ രക്ഷാ സേന ജില്ലാ കമ്മിറ്റി നിരാഹാരമിരുന്നു.

കിസാൻ രക്ഷാ സേന ജില്ലാ പ്രസിഡണ്ട് ഷുക്കൂർ കണാജെ അദ്ധ്യക്ഷം വഹിച്ചു.എയിംസ് കൂട്ടായ്മ ജില്ലാ കോർഡിനേറ്റർ അമ്പലതറ കുഞ്ഞി കൃഷ്ണൻ ഉൽഘാടനം ചെയ്തു.പുത്തിഗെ പഞ്ചായത്ത് മെംബർ എസ്. ആർ.കേശവ നാരങ്ങ നീര് നൽകി നിരാഹാരമവസാനിപ്പിച്ചു. കമറുദ്ദീൻ പാടലഡുക്ക , .നൗഷാദ് കടമന ,ഷാജി കടമന , ഹമീദ് കണിയൂർ,അഷ്‌റഫ്‌ കലാനഗർ,

കെ.വി.കെ. റാം, സുലേഖ മാഹിൻ , സുബൈർ പടുപ്പ്, ഷാഫി കല്ലുവളപ്പ്, താജുദ്ധീൻ പടിഞ്ഞാർ സംസാരിച്ചു.

സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും ഹമീദ് ചേരങ്കൈ നന്ദിയും 'പറഞ്ഞു.


സി.രാധ,  കെ.എം.പ്രദീപ് കുമാർ , ആനന്ദൻ പെരുമ്പള,  , കരീം ചൗക്കി .  ഇ.കെ.നാസർ, അബുബക്കർ സ്നേഹവീട്

സംബന്ധിച്ചു.

No comments