JHL

JHL

കുമ്പളയിൽ വെൽഫെയർ പാർട്ടി ഓഫീസ് പ്രവർത്തനമാരംഭിച്ചു.

കുമ്പള(www.truenewsmalayalam.com) : വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ കുമ്പള പഞ്ചായത്ത് കമ്മിറ്റി ഓഫീസ് കുമ്പള മീപ്പിരി സെൻ്ററിൽ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് വടക്കേക്കര ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഇസ്മായീൽ മൂസ അദ്ധ്യക്ഷത വഹിച്ചു. എഫ് ഐ ടി യു ജില്ലാ പ്രസിഡൻ്റ് ഹമീദ് കക്കണ്ടം, വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ അംബുഞ്ഞി തലക്കളായ്, ജില്ലാ കമ്മിറ്റി അംഗം കെ. രാമകൃഷ്ണൻ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് അബ്ദുല്ലത്തീഫ് കുമ്പള,

വിമൻ ജസ്റ്റീസ് മൂവ്മെൻ്റ് ജില്ലാ വൈസ് പ്രസിഡൻ്റ് ഫൗസിയ സിദ്ദീഖ്, വിമൻ ജസ്റ്റീസ് മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി അംഗം സുലൈഖ മഹിൻ, അവേക്ക് രക്ഷാധികാരി സക്കീന അക്ബർ, അസെറ്റ് ജില്ലാ പ്രസിഡൻ്റ് പി എസ് അബ്ദുല്ല കുഞ്ഞി മാസ്റ്റർ, കെ.എസ്. ടി.എം ജില്ലാ പ്രസിഡൻ്റ് ഇസ്മായീൽ മാസ്റ്റർ, വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീരാൻ മൊയ്തീൻ, ട്രഷറർ അഡ്വ.എം സി.എം അക്ബർ, ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അംഗം അഫ്സൽ,

 മണ്ഡലം കമ്മിറ്റി അംഗം അബ്റാർ  തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അസ്‌ലം സൂരമ്പയൽ സ്വാഗതവും സഹീറ ലത്തീഫ് നന്ദിയും പറഞ്ഞു.


No comments