അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ശിഫാഹുറഹ്‌മ രണ്ട് ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ധനസഹായം അനുവദിച്ചു
അബുദാബി :  അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ  കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ജൂലൈ   മാസത്തില്‍ രണ്ട്  പഞ്ചായത്തില്‍പ്പെട്ട  രണ്ട്   രോഗികള്‍ക്ക് ചികിത്സാ സഹായം അനുവദിച്ചു.    ക്യാന്‍സര്‍  രോഗികളായ  കുമ്പള,  പുത്തിഗെ    എന്നീ   പഞ്ചായത്തില്‍പ്പെട്ട  രോഗികളായ സ്ത്രീകൾക്കാണ്   സഹായ ധനം നല്‍കിയത്.
   മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയില്‍ മേലാണ് പ്രതി മാസം ചികിത്സാ സഹായ ധനം നല്‍കി വരുന്നത്. ഒരു പഞ്ചായത്തിൽ നിന്നും മാസത്തിൽ ഒരു അപേക്ഷയെ പരിഗണിക്കുകയുള്ളൂ എന്നതാണ് നിബന്ധന.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍  വെച്ച് ചേര്‍ന്ന ചടങ്ങിൽ വെച്ച്  ശിഫാഹ് റഹ്‌മ കോഡിനേറ്റർ ഹമീദ് മാസ്സിമ്മാർ    ചികിത്സ ധന സഹായം കാസറഗോഡ് ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂലക്ക്    കൈമാറി. ഓരോ രോഗികള്‍ക്കുള്ള പത്തായിരം രൂപ  അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറും.  തുടര്‍ന്ന് തുക വാര്‍ഡ് കമ്മിറ്റികള്‍ രോഗികള്‍ക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും.
മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗളി , ഇബ്രാഹിം ബായാർ , നിസാർ ഹൊസങ്കടി തുടങ്ങിയവർ സംബന്ധിച്ചു .
 
 
 
   
   
 
 
 
 
 
 
 
Post a Comment