JHL

JHL

അട്ടപ്പാടി മധു വധക്കേസ്; 13 പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്.

മണ്ണാർക്കാട്(www.truenewsmalayalam.com) : അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്. പതിനാറാം പ്രതിക്ക് മൂന്നു മാസം തടവും 500 രൂപ പിഴയും വിധിച്ചു. പാലക്കാട് ജില്ല പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.

പതിനാറാം പ്രതി മുനീറിന് മൂന്നു മാസം തടവും 500 രൂപ പിഴയുമാണ് കോടതി വിധിച്ചത്. തടവ് വിചാരണ കാലയളവിൽ അനുഭവിച്ചത് കൊണ്ട് മുനീർ പിഴ അടച്ചാൽ മാത്രം മതി. ഒന്നാം പ്രതി ഹുസൈന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി.

വിവിധ വകുപ്പുകൾ പ്രകാരം ചുമത്തിയ ശിക്ഷ പ്രതികൾ ഒന്നിച്ച് അനുഭവിച്ചാൽ മതി. പ്രതികളെ തവനൂർ ജയിലിലേക്ക് മാറ്റും. കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടിക്ക് കോടതി നിർദേശം നൽകി. ഹൈകോടതി സ്റ്റേ നീങ്ങിയാൽ തുടർനടപടി സ്വീകരിക്കാം.

ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ശംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

മനഃപൂർവമല്ലാത്ത നരഹത്യ, തട്ടിക്കൊണ്ടുപോകൽ, ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിക്കൽ, അന്യായമായി കുറ്റകൃത്യം ചെയ്യാൻ സംഘം ചേരുക, പട്ടികജാതി -പട്ടികവർഗത്തിൽ പെട്ടയാളെ നഗ്നനായോ അർധനഗ്നനായോ പരേഡ് നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ കോടതി ചുമത്തിയത്.

ഒന്നാം പ്രതി ഹുസൈൻ ഐ.പി.സി 143, 147, 323, 342, 304(II), 149 വകുപ്പുകളും മറ്റ് പ്രതികൾക്കെതിരെ ഐ.പി.സി 143, 147, 323, 324, 326, 367, 304 (II), 149 എസ്.സി, എസ്.ടി നിയമം 3 (1)(ഡി) പ്രകാരവും പതിനാറാം പ്രതി മുനീർ ഐ.പി.സി 352 പ്രകാരവുമാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടിരുന്നു.

ഒന്നാം പ്രതി ഹുസൈനെതിരെ പട്ടികജാതി - പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരമുള്ള കുറ്റവും തട്ടിക്കൊണ്ടുപോകൽ, മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. പ്രതികളിൽ ആർക്കെതിരെയും പൊലീസും പ്രോസിക്യൂഷനും ആരോപിച്ച 302 വകുപ്പ് പ്രകാരമുള്ള കൊലകുറ്റവും തെളിയിക്കാനായില്ല. കൂടാതെ പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ ആരോപിച്ച എസ്.സി - എസ്.ടി നിയമത്തിലെ 3(2)(V) വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യവും ഐ.പി.സി 362, 368, 365, 148, 294 (ബി), 352 വകുപ്പുകളും തെളിയിക്കാനായില്ല.

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും നിസ്സഹായനായ ആദിവാസി യുവാവിനെ മനുഷ്യത്വരഹിതമായി ആൾക്കൂട്ട ആക്രമണത്തിന് വിധേയമാക്കി കൊലപ്പെടുത്തിയ കേസാണിതെന്നും പ്രതികൾ ആനുകൂല്യം അർഹിക്കുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ വാദിച്ചു. എന്നാൽ, മധുവിനെ മനഃപൂർവം കൊല്ലണമെന്ന് പ്രതികൾക്ക് ഉദ്ദേശ്യമുള്ളതായി തെളിയിക്കാനുള്ള തെളിവുകളൊന്നും ഇല്ലെന്നും മധുവിന് പഴവും വെള്ളവുമുൾപ്പെടെ കൊടുക്കുന്ന ദൃശ്യങ്ങൾ കണ്ടെന്നും കോടതി പറഞ്ഞിരുന്നു.

2018 ​ഫെ​ബ്രു​വ​രി 22നാണ് അ​ട്ട​പ്പാ​ടി ചി​ണ്ട​ക്കി ആ​ദി​വാ​സി ഊ​രി​ലെ മ​​ല്ല​​ന്റേ​യും മ​ല്ലി​യു​ടേ​യും മ​ക​ൻ മ​ധു (34) ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടുന്നത്. തുടർന്ന് അ​ഗ​ളി പൊ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. മ​ർ​ദ​ന​ത്തെ​ തു​ട​ർ​ന്നു​ള്ള ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണ്​ മ​ര​ണ​കാ​ര​ണ​മെ​ന്ന്​ പോ​സ്​​​റ്റ്​​മോ​ർ​ട്ടം പ്രാ​ഥ​മി​ക റി​​പ്പോ​ർ​ട്ട് ചൂണ്ടിക്കാട്ടിയത്.

ഫെ​ബ്രു​വ​രി 25ന് കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളേ​യും അ​റ​സ്റ്റ്​ ചെ​യ്തു. മേ​യ് 23ന് അ​ഗ​ളി മു​ൻ ഡി​വൈ.​എ​സ്.​പി ടി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ മ​ണ്ണാ​ർ​ക്കാ​ട്​ പ​ട്ടി​ക​ജാ​തി​/ പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക കോ​ട​തി​യി​ൽ കു​റ്റ​പ്പ​ത്രം സ​മ​ർ​പ്പി​ച്ചു. തുടർന്ന് ഹൈ​കോ​ട​തി പ്ര​തി​ക​ൾ​ക്ക് ഉ​പാ​ധി​ക​ളോ​ടെ മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി.

ഏ​പ്രി​ൽ 28ന് പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി വി​സ്താ​രം തു​ട​ങ്ങി. സാ​ക്ഷി​ക​ളി​ൽ ര​ണ്ടു പേ​ർ കൂ​റു​മാ​റി​യ​തോ​ടെ, കേ​സി​ൽ തോ​റ്റു​പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റ​ണ​മെ​ന്നും മ​ധു​വി​ന്റെ അ​മ്മ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്ന് സി. ​രാ​ജേ​ന്ദ്ര​ൻ രാ​ജി​വെ​ച്ചു. അ​ഡീ​ഷ​ന​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി​രു​ന്ന രാ​ജേ​ഷ് എം. ​മേ​നോ​നെ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ച്ചു. തു​ട​ർ കൂ​റു​മാ​റ്റ​ങ്ങ​ൾ​ക്കി​ടെ വി​റ്റ്ന​സ് പ്രൊ​ട്ട​ക്ഷ​ൻ സ്കീം ​ന​ട​പ്പി​ലാ​ക്കി​യി​ട്ടും കൂ​റു​മാ​റ്റം തു​ട​ർ​ന്നു.


വി​സ്താ​ര​ത്തി​നി​ടെ കൂ​റു​മാ​റി​യ പ​ന്ത്ര​ണ്ടാം സാ​ക്ഷി മു​ക്കാ​ലി സ്വ​ദേ​ശി അ​നി​ൽ​കു​മാ​ർ പൊ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്ന് പ​റ​ഞ്ഞു കോ​ട​തി​യി​ൽ ഓ​ടി​ക്ക​യ​റുന്ന സംഭവമുണ്ടായി. ഇതിന് പിന്നാലെ 2 പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യം വി​ചാ​ര​ണ കോ​ട​തി റ​ദ്ദാ​ക്കി. ഇതിനിടെ കൂ​റു​മാ​റി​യ 19-ാം സാ​ക്ഷി ക​ക്കി​ പ്രോ​സി​ക്യൂ​ഷ​ന് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ൽ​കി. കൂടാതെ, മ​ധു ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യെ​ന്ന് മ​ജി​സ്റ്റീ​രി​യ​ൽ റി​പ്പോ​ർ​ട്ടും പുറത്തുവന്നു.

അതേസമയം, മ​ധു​വി​ന്റെ അ​മ്മ മ​ല്ലി​യെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പ​ണം വാ​ഗ്ദാ​നം ചെ​യ്തെ​ന്നു​മു​ള്ള കേ​സി​ൽ ച​ങ്ങ​ലീ​രി പ​റ​മ്പി​ൽ​പീ​ടി​ക അ​ബ്ബാ​സ്, ബ​ന്ധു ശ​ഹീ​ൻ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. 2023 ഫെ​ബ്രു​വ​രി 11ന് അ​ന്തി​മ വാ​ദം തു​ട​ങ്ങുകയും മാ​ർ​ച്ച് 10ന് അ​ന്തി​മ​വാ​ദം പൂ​ർ​ത്തി​യാകുകയും ചെയ്തു. ഏ​പ്രി​ൽ നാ​ലിന് ​കേ​സി​ലെ 14 പ്ര​തി​ക​ൾ കു​റ്റ​കാ​രാ​​ണെ​ന്ന് വി​ചാ​ര​ണ കോ​ട​തി ക​​​ണ്ടെ​ത്തി.


No comments