JHL

JHL

മംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ 65 കാരൻ പീഡിപ്പിച്ചതായി പരാതി.

മംഗളൂരു(www.truenewsmalayalam.com) :  മംഗളൂരുവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ 65 കാരൻ പീഡിപ്പിച്ചതായി പരാതി.

സുരിഞ്ചെ സ്വദേശിയായ രാജാ ഭട്ട്(65) എന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് മംഗളൂരു വനിതാ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു.

 സഹോദരനൊപ്പം താമസിച്ച് വരികയായിരുന്ന യുവതി, 
 സഹോദരനും ഭാര്യയും ജോലിക്കായി പുറത്ത് പോയ സമയമാണ് പ്രതി വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് പന്തികേട് തോന്നിയ അയൽവാസികൾ യുവതിയുടെ സഹോദരനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

 പ്രതി യുവതിയെ പീഡിപ്പിച്ചതായി  കണ്ടെത്തിയതോടെ സൂറത്ത്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് കേസ് വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

പ്രതി രാജാഭട്ട് വാടകവീട്ടിൽ തനിച്ചാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. യുവതി പകൽസമയത്ത് വീട്ടിൽ തനിച്ചാണെന്ന് നിരീക്ഷിച്ച ശേഷം ഇയാൾ ആസൂത്രണം ചെയ്ത് കുറ്റകൃത്യം നടത്തുകയായിരുന്നു. 

No comments