JHL

JHL

എൽ ഡിഎഫ് സർക്കാർ സാധാരണക്കാരായ ജനങ്ങളെ കൊള്ളയടിക്കുന്നു: എ കെ ആരിഫ്

പുത്തിഗെ(www.truenewsmalayalam.com) :കെട്ടിട നിർമ്മാണ പെർമിറ്റ്  അപേക്ഷ ഫീസുകൾ ഉൾപ്പെടെ സർക്കാർ നികുതികൾ കുത്തനെ കൂട്ടി എൽഡിഎഫ് സർക്കാർ സാധാരണക്കാരായ  ജനങ്ങളെ നിരന്തരം വെല്ലുവിളിച്ച് കൊള്ളയടിക്കുന്ന സമീപനമാണ്  സ്വീകരിച്ചു വരുന്നതെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ കെ ആരിഫ് ആരോപിച്ചു.

 നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പെടെ എല്ലാ വസ്തുക്കളുടെയും നികുതി വർധിപ്പിക്കുയും, പെട്രോൾ ഡീസൽ പാചകവാദക വില വർദ്ധിപ്പിക്കുകയും, വാഹനനികുതിയും  ഭൂമിയുടെ ന്യായവിലയും, ഏറ്റവും അവസാനം വീട് പെർമിറ്റ്  അപേക്ഷ ഫീസിൽ വരെ വെറും അഞ്ഞൂറിൽ നിന്ന് ഏട്ടായിരമാക്കിയുള്ള വർധനവ് വരുത്തി  പൊതുജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിച്ച് വരുന്നതെന്നും കൂട്ടി ചേർത്തു.

യൂത്ത് ലീഗ് പുത്തിഗെ പഞ്ചായത്ത് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർദ്ധിപ്പിച്ച പെർമിറ്റ് ഫീസ് ഉൾപ്പെടെയുള്ള നികുതികൾ പിൻവലിക്കുന്നത് വരെ സമര പരമ്പര തുടരുമെന്നും  യൂത്ത് ലീഗ് പ്രതിഷേധ  ധർണ്ണ സൂചന മാത്രമാണന്നും വരും ദിവസങ്ങളിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന്  കൂട്ടിച്ചേർത്തു.

  രാഹുൽ ഗാന്ധിയുടെ ജാമ്യം ജനാധിപത്യത്തിന്റെ വിജയമാണ് എല്ലാം മനസ്സിലാക്കുന്ന ജനങ്ങൾ ഇവിടെയുണ്ട് മുതിർന്ന നേതാകളെ മാറ്റി നിർത്തി മരുമകനായ റിയാസിനെ പോലോത്ത വരെ മന്ത്രിയാക്കി സ്വന്തം ഇഷ്ടപ്രകാരം കേരളം ഭരിക്കുന്നത് ഇവിടെ സഖാകൻമാരും ക്യാപ്സൂൾ സൈബർ പോരാളികളും കാണുനില്ലെ എന്നും അദ്ദേഹം ചോദിച്ചു.

 മണ്ഡലം യൂത്ത് ലീഗ് ട്രഷറർ ഹനീഫ് സീതാംഗോളി അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് ജനറൽ സെക്രട്ടറി റിയാസ് കണ്ണൂർ സ്വാഗതം പറഞ്ഞു, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്ല കണ്ടത്തിൽ, ജനറൽ സെക്രട്ടറി ഇ. കെ മുഹമ്മദ് കുഞ്ഞി, ഇല്യാസ് ഹുദവി ഉറുമി ,  ആസിഫ് അലി കന്തൽ, നസീർ പുത്തിഗെ , അന്ത മുഗു, സാബിത്ത് ബംബ്രാണ, അബ്ദുല്ല സി.എച്ച്, ശബീർ ഫാരിസ് അംഗടിമുഗർ, സിയാദ്, സൂപ്പി , സൈഫു , ബിലാൽ തുടങ്ങിയവർ സംസാരിച്ചു.

No comments