JHL

JHL

കുമ്പള ശ്രീ ഗോപാലകൃഷ്ണ നവീകരണ ബ്രഹ്മ കലശാഭിഷേക മഹോത്സവം ഫെബ്രുവരി 16 മുതൽ; വെടികെട്ടുത്സവം 25 ന് ആരംഭിക്കും


കുമ്പള(www.truenewsmalayalam.com) : കുമ്പള ശ്രീ ഗോപാലകൃഷ്ണ  ക്ഷേത്ര നവീകരണ ബ്രഹ്മ കലശാഭിഷേക മഹോത്സവവും വാർഷികോത്സവവും 2024 ഫെബ്രുവരി 16 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ നടക്കുമെന്ന് ജീർണോദ്ധാരണ ബ്രഹ്മ കലശ സമിതി കുമ്പള പ്രസ്ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

 ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് 12:21 മുതൽ 1.42 വരെയുള്ള ശുഭമുഹൂർത്തത്തിൽ പുന:പ്രതിഷ്ഠ നടക്കും, 24 നാണ് ബ്രഹ്മ കലശാഭിഷേകം നടക്കുക, 25 മുതൽ 29 വരെ വിപുലമായ രീതിയിലുള്ള വാർഷികോത്സവം. 28 ന് രാത്രിയായിരിക്കും പ്രസിദ്ധമായ  വെടിക്കെട്ട്.

സാധാരണയായി ജനു 14 മുതൽ 18 വരെയുള്ള ദിവസങ്ങളിലാണ് കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര വാർഷികോത്സവം നടക്കാറുള്ളത്. ബ്രഹ്മ കലശോത്സവവുമായി ബന്ധപ്പെട്ട ബ്രഹ്മ ശാസ്ത്രപരമായ സാങ്കേതികത്വമാണ് ഈ വർഷം വാർഷികോത്സവം  ഫെബ്രുവരിയിലേക്ക് നീട്ടി വെക്കാൻ കാരണമെന്ന് ഭാരവാഹികൾ പറഞ്ഞു. തുടർന്നുള്ള വർഷങ്ങളിൽ സാധാരണ നടക്കാറുള്ളതു പോലെ ജനുവരിയിൽ തന്നെ ഉത്സവം നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

    മൂവായിരത്തിൽ പരം വർഷങ്ങൾക്കു മുമ്പ് കണ്വ മഹർഷിയുടെ കരങ്ങളെക്കൊണ്ട് പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കുന്ന ഈ  ക്ഷേത്രത്തിന്റെ ജീർണോദ്ധാരണ പ്രവർത്തികൾ  1989 ലാണ് അവസാനമായി നടന്നത്. ക്ഷേത്ര ജീർണോദ്ധാരണ പ്രവർത്തനങ്ങളിലും ഉത്സവങ്ങളിലും മുഴുവൻ ഭക്തജനങ്ങളുടെയും സഹകരണം സമിതി അഭ്യർത്ഥിച്ചു.

 പ്രസിഡന്റ് രഘുനാഥ പൈ, സാംസ്കാരിക, സുവനീർ കൺവീനർ ശംന അഡിഗ, എക്സി. ഓഫീസർ കെ.പി. സുനിൽ കുമാർ, വൈസ് പ്രസിഡന്റുമാരായ മഞ്ചുനാഥ ആൾവ, സുധാകര കാമത്ത്, ജ. സെക്ര. ജയകുമാർ, സെക്രട്ടറിമാരായ വിക്രം പൈ, ദാമോദരൻ, കെ. ശങ്കര ആൾവ, എക്സി. അംഗം സഞ്ചീവ അമീൻ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.


No comments