JHL

JHL

ജീവനക്കാരുടെ ദില്ലി മാർച്ച്‌; മഞ്ചേശ്വരം താലൂക് കൺവെൻഷൻ നടത്തി


മഞ്ചേശ്വരം(www.truenewsmalayalam.com) : പി.എഫ്.ആർ.ഡി.എ നിയമം പിൻവലിച്ച് പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, കേന്ദ്ര സർവീസ് ലെയും പൊതു മേഖല സ്ഥാപങ്ങളിലെയും ഒഴിവുകൾ അടിയന്തിരമായി നികത്തുക, പൊതു മേഖല സ്വകാര്യ വൽകരണം അവസാനിപ്പിക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പ് വരുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ നവംബർ 3 ന് നടത്തുന്ന ദില്ലി പാർലമെന്റ് മാർച്ച്‌ ന്റെ ഭാഗമായി  മഞ്ചേശ്വരം താലൂക് കൺവെൻഷൻ നടത്തി.

കോൺഫഡറേഷൻ സെൻട്രൽ ഗവണ്മെന്റ് എംപ്ലോയീസ് യൂണിയൻ ജില്ല സെക്രട്ടറി ശരത് പി വി ഉദ്ഘടനം ചെയ്തു.. എഫ് എസ് ഇ ടി ഒ മഞ്ചേശ്വരം മേഖല പ്രസിഡന്റ്‌ എം എസ് ജോസ് അധ്യക്ഷത വഹിച്ചു. കേരള എൻ ജി ഒ യൂണിയൻ ജില്ല പ്രസിഡന്റ്‌ വി ശോഭ, പ്രസംഗിച്ചു.

എഫ് എസ് ഇ ടി ഒ മഞ്ചേശ്വരം മേഖല സെക്രട്ടറി ശ്യാം ഭട്ട് സ്വാഗതവും മോഹന ബി നന്ദി പറഞ്ഞു.


No comments