JHL

JHL

പുത്തിഗെ ഗ്രാമ പഞ്ചായത്ത് തല കേരളോത്സവം ഒക്ടോബർ 8 മുതൽ 15 വരെ.


പുത്തിഗെ(www.truenewsmalayalam.com) : പഞ്ചായത്ത് കേരളോത്സവം 2023 ഒക്ടോബർ മാസത്തോടെ തുടക്കമാവും. പരിപാടി വിജയ്പ്പിക്കുന്നതിനാവിശ്യമായ സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ ആൾവ ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി ചെയർമാൻ അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു, പരിപാടികൾ പഞ്ചായത്തിലെ വിവിധ ക്ലബുകൾ ഏറ്റെടുത്ത് നടത്തുവാൻ തീരുമാനിച്ചു.


കലാ മത്സരങ്ങളും അത്‌ലറ്റിക് മത്സരങ്ങളും ബ്രദേഴ്സ് മുണ്ട്യത്തടുക്കയിലും ഗെയിംസ് മത്സരങ്ങളായ കമ്പഡി ബാഡൂർ നവചേതന ക്ലബ് ഗ്രൗണ്ടിലും, വോളിബോൾ സ്മാർട്ട് ഗൈയ്സ് ചള്ളങ്കയിലും, ബാഡ്മിറ്റൺ, ചെസ്സ് മത്സരങ്ങൾ കൈരളി ക്ലബ് കട്ടത്തടുക്കയിലും, ഫുട്ബോൾ സന്തോഷ് ക്ലബ് സീതാംഗോളി, വടംവലി വൈ എസ് എ അംഗടിമൊഗറിലും, ക്രിക്കറ്റ് റെഡ് ആർമി പൊന്നംഗളയിലും, നടത്താൻ തീരുമാനിച്ചു.

 പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയന്തി,സ്ഥിരം സമിതി ചെയർമാന്മാരായ പാലക്ഷ റായ്,അനിത എം,പഞ്ചായത്ത് അംഗങ്ങളായ പ്രേമ എസ് റയ്,ജനാർദന പൂജാരി,കേശവ എസ് ആർ,അനിതശ്രീ പദ്ധതി നിർവ്വണ ഉദ്യോഗസ്ഥൻ അബൂബക്കർ മാഷ്, യൂത്ത് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.സംഘാടകസമിതിയുടെ ചെയമാനായി സുബ്ബണ ആൾവ,കൺവീനർ സൻദേഷ്,വർക്കിംഗ് കൺവീനർ സുദീർ മാഷ്,കോർഡിനേറ്ററായി യൂത്ത് കോർഡിനേറ്റർ അബ്ദുൾ ഹഖീമിനേയും തീരുമാനിച്ചു.

പരിപായിൽ യുത്ത് അബ്ദുൾ ഹഖീം സ്വാഗതവും ദേവദാസൻ നന്ദിയും പറഞ്ഞു.


No comments