ജെസിഐ കാസര്‍കോട് മള്‍ട്ടി ലോ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു
കാസര്‍കോട്(www.truenewsmalayalam.com) : ജെസിഐ കാസര്‍കോടിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഹെറിട്ടേജ് സിറ്റിയുമായി ചേര്‍ന്ന് മള്‍ട്ടി ലോ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി പരസ്പര സഹകരണത്തോടെ ബിസിനസ് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ഇരു ജെസിഐകളിലെയും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
വര്‍ഷങ്ങളായി ബിസിനസ് രംഗത്തുള്ള ആളുകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും പുതുതായി ബിസിനസിലേക്ക് വരുന്നവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ജെസിഐ സെനറ്റര്‍ അഭിലാഷ് കെ വി മുഖ്യാതിഥിയായിരുന്നു.
പരിപാടിയോടനുബന്ധിച്ച് 'Buy from JCI' എന്ന ആശയത്തില്‍ അഭിലാഷ് കെ വിയുടെ ഉടമസ്ഥതയിലുള്ള ബിന്ദു ജ്വല്ലറിയില്‍ നിന്ന് ആഭരണം വാങ്ങി. കാസര്‍കോട് ജെസിഐ പ്രസിഡന്റ് യതീഷ് ബള്ളാല്‍ അധ്യക്ഷത വഹിച്ചു. ഹെറിട്ടേജ് സിറ്റി പ്രസിഡന്റ് സെനറ്റര്‍ പത്മനാഭ ഷെട്ടി സംസാരിച്ചു. ജെസിഐ വീക്ക് കോര്‍ഡിനേറ്റര്‍ ബിനീഷ് മാത്യു, പ്രോഗ്രാം ഡയറക്ടര്‍ ജാഫര്‍ സാദിക് എന്നിവര്‍ നേതൃത്വം നല്‍കി.
Post a Comment