JHL

JHL

ഉപ്പളയിൽ റോഡരികിലൂടെ നടന്നു പോകുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ച് വയോധികക്ക് ദാരുണാന്ത്യം.

 


കാസർകോട്(www.truenewsmalayalam.com)  : റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വയോധിക കാറിടിച്ചു മരിച്ചു. ഉപ്പള സ്വദേശി അക്കമ്മ ഷെട്ടി (80) ആണ് ഇന്നലെ ഉച്ചയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. 

 ഉപ്പള ഭഗവതിഗേറ്റിനടുത്തു വച്ചായിരുന്നു അപകടം നടന്നത്,  വീട്ടിൽ നിന്ന് ഉച്ച ഭക്ഷണം കഴിഞ്ഞ് തുരുത്തിയിലേക്കു ദേശീയപാതയിലൂടെ നടന്നു പോവുകയായിരുന്ന ഇവരെ തലപ്പാടി ഭാഗത്തു നിന്നു വരുകയായിരുന്ന കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

 ഉടൻ ഉപ്പളയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 കാർ ഡ്രൈവർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുക്കുകയും, കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മക്കൾ: വിട്ടല, ഐത്തപ്പ, ഉമേശ, ജയന്തി, രത്നാവതി, കുസുമ സുമതി, ഉഷ 

 മരുമക്കൾ: ചന്ദ്രശേഖര പ്രഭാകര, വെങ്കപ്, പരേതനായ മനോജ്, പരേതയായ വസന്തി, ഗീത, സുപ്രിയ.



No comments