ഉപ്പളയിൽ പോലീസ് സംഘത്തെ ആക്രമിച്ച കേസിൽ മൂന്നു പേർ കൂടി പിടിയിൽ.
ഉപ്പള(www.truenewsmalayalam.com) : പോലീസ് സംഘത്തെ ആക്രമിച്ച കേസിൽ മൂന്നു പേർ കൂടി പിടിയിൽ.
ഉപ്പള പത്വാടി സ്വദേശി നൂര്‍ അലി (42), ഉപ്പള ഹിദായത്ത് നഗറിൽ താമസക്കാരനായ അഫ്‌സല്‍ (38), കെ.എസ് സത്താര്‍ (37) എന്നിവരാണ് പിടിയിലായത്.
രണ്ടാഴ്ചമുമ്പ് രാത്രികാല പരിശോധനക്കായി ഉപ്പള ഹിദായത്ത് നഗറിലെത്തിയ മഞ്ചേശ്വരം എസ്.ഐ അനൂപിനെയും മറ്റ് പൊലീസുകാരെയും അഞ്ചംഗ സംഘം അക്രമിക്കുകയായിരുന്നു, എസ്.ഐ അനൂപ് വലതുകൈയെല്ല് പൊട്ടിയ നിലയില്‍ കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ കേസില്‍ ജില്ലാ പഞ്ചായത്തംഗവും മുസ്ലിംയൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഗോള്‍ഡന്‍ റഹ്‌മാനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാണ്ടിലായിരുന്ന റഹ്‌മാന് പിന്നീട് ജാമ്യം ലഭിച്ചു.
ഇനി ഒരു പ്രതിയാണ് പിടിയിലാകാനുള്ളത്. ഈ പ്രതി ഗള്‍ഫിലേക്ക് കടന്നതായാണ് സൂചന.
Post a Comment