JHL

JHL

വീട്ടുകാരില്ലാത്ത സമയം മൊഗ്രാൽ സ്വദേശിയുടെ വീട്ടിൽ കവർച്ച; മൂന്നു പവന്‍ സ്വര്‍ണ്ണവും 12000 രൂപയും കവർന്നു.

 

മൊഗ്രാല്‍(www.truenewsmalayalam.com) : വീട്ടുകാരില്ലാത്ത സമയം മൊഗ്രാൽ സ്വദേശിയുടെ വീട്ടിൽ കവർച്ച, മൂന്നു പവന്‍ സ്വര്‍ണ്ണവും 12000 രൂപയും കവർന്നു.

ഇന്നലെ വൈകീട്ടോടെ മൊഗ്രാൽ ചളിയങ്കോട്‌ സ്വദേശി അബ്‌ദുല്‍ മുനീറിന്റെ വീട്ടിലാണ്‌ സംഭവം, ഇദ്ദേഹവും കുടുംബവും ഇന്നലെ വൈകിട്ട്‌  ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയിരുന്നു, രാത്രി എട്ടു മണിയോടെ തിരിച്ചെത്തിയപ്പോഴാണ്‌ കവര്‍ച്ചാ വിവരം പുറത്തറിഞ്ഞത്‌.

 അടുക്കള ഭാഗത്തെ ഇരുമ്പു ഗ്രില്‍സിന്റെ പൂട്ടു തകര്‍ത്ത്‌ അകത്തു കടന്ന മോഷ്‌ടാക്കള്‍ താക്കോല്‍ ഉപയോഗിച്ചാണ്‌ അലമാര തുറന്നത്‌, അലമാരയില്‍ ഉണ്ടായിരുന്ന രേഖകളും, തുണിത്തരങ്ങളും വാരി വലിച്ചിട്ട നിലയിലായിരുന്നു.
 മറ്റൊരു മുറിയിലെ അലമാരയില്‍ 12 പവന്‍ സ്വര്‍ണ്ണമുണ്ടായിരുന്നു, അതു തുറക്കാത്തതിനാൽ  നഷ്‌ടമുണ്ടായില്ല.

സംഭവത്തില്‍ കുമ്പള പൊലീസ്‌ കേസ്സെടുത്ത്‌ അന്വേഷണം ആരംഭിച്ചു.



No comments