പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.
കാസർകോട്(www.truenewsmalayalam.com) : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 45 കാരനെതിരെയാണ് സഹോദരിയുടെ മകളായ 15 കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റു ചെയ്തത്.
ജൂണ്‍ 23 നാണ് സംഭവം, പെണ്‍കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഉണ്ടായ മാറ്റവും, ശാരീരികമായി ഉണ്ടായ മാറ്റവും ശ്രദ്ധയിൽപ്പെട്ടതോടെ അടുത്ത ബന്ധു ചോദിച്ചപ്പോഴാണ് പീഡനത്തിനിരയായ വിവരം വ്യക്തമാക്കിയത്.
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയുമായിരുന്നു. പെണ്‍കട്ടിയെ വൈദ്യ പരിശോധനയ്‌ക്കു ഹാജരാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി മൊഴിയെടുക്കും.
Post a Comment