ജനമൈത്രി പോലീസ്-ട്രോമാകെയർ വളണ്ടിയർ പ്രവർത്തനം ശ്രദ്ധേയമായി മാറി
അപകട പ്രദേശങ്ങളിൽ ഓടിയെത്തിയും, ലഹരി മുക്ത പ്രവർത്തനങ്ങൾക്ക് പോലീസുമായി സഹകരിച്ച് കൊണ്ട് മാതൃകാ പ്രവർത്തനംനടത്തിയും, ഭിന്നശേഷിക്കാരായ കുട്ടികളെ നെഞ്ചോട് ചേർത്തുനിർത്തി കൊണ്ട് നാടിന്റെ സമാധാനവും ഐക്യവും നിലനിർത്താൻ ശക്തമായി ഇടപെട്ടും സമൂഹത്തിന്റെ നന്മയ്ക്കായി നാനാതുറകളിൽ ഇടപെട്ടുകൊണ്ട് കാസറഗോഡ് ട്രോമ കെയർ വളണ്ടിയർ പ്രവർത്തനം മാതൃകാപരവും ശ്രദ്ധേയവുമായി മാറുകയാണ്.
കാസറഗോഡ് ചേർന്ന് ട്രോമ കെയർ വളണ്ടിയർ യോഗം ജനമൈത്രി പോലീസ് കൃപേഷ് ഉദ്ഘാടനം ചെയ്തു.
സുബൈർ പടുപ്പ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ശാഫി കല്ല് വളപ്പ്, ഹമീദ് ചേരങ്കൈ, ഉദയകുമാർ, കരീം ചൗകി, വെങ്കിട്ടരാമൻ ഒള്ള, കദീജാ മൊഗ്രാൽ, കെ പി ഉമ്മർ, ഷിനി ജൈസൺ, ഷെയ്ഖ്ഫരീദ് സാഹിബ്, സമീർ തളങ്കര, അബ്ദുല്ല തളങ്കര, റഹീം നെല്ലിക്കുന്ന്, ഉസ്മാൻ പള്ളിക്കാൽ, എന്നിവർ സംസാരിച്ചു.
കാസറഗോഡ് ട്രോമ കെയർ വാളണ്ടിയർസ് പുതിയ കമ്മിറ്റി രൂപീകരിച്ചു, രക്ഷാധികാരികളായി ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ എ.എസ്.ഐ ശശീധരൻ സന്തോഷ്, കൃപേഷ് എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment