ബന്തിയോട് അടുക്കയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് സംഘർഷം, 50 പേർക്കെതിരെ ജാമ്യമില്ലാ കേസ്.
കുമ്പള(www.truenewsmalayalam.com) : ബന്തിയോട് അടുക്കയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് സംഘർഷം, 50 പേർക്കെതിരെ ജാമ്യമില്ലാ കേസ്. അബ്ദുല്ല, അന്താഞ്ഞി, അമ്മി, മൂസ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റു 46 പേര്‍ക്കുമെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
തിങ്കളാഴ്ച്ച രാത്രി 9 മണിയോടെയാണ് പ്രദേശത്ത് മയക്കുമരുന്ന് വില്‍പ്പനയെ ചൊല്ലി സംഘർഷമുണ്ടായത്, പ്രദേശ വാസികളായ ഷേക്കാലി, സംജാദ്, അന്‍വര്‍ ഹുസൈന്‍ എന്നിവരെ മര്‍ദ്ദിക്കുകയും തടയാന്‍ ചെന്ന മൂന്ന് സ്ത്രീകളെ അസഭ്യം പറയുകയും മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.
വീട് കേന്ദ്രീകരിച്ച് നടത്തുന്ന മയക്കുമരുന്ന് വാങ്ങാന്‍ എത്തുന്നവരെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുന്നതും മയക്കുമരുന്ന് സംഘത്തെ ചൊടിപ്പിച്ചതും സംഘട്ടനത്തിന് മറ്റൊരു കാരണമായതെന്ന് പൊലീസ് പറഞ്ഞു.
Post a Comment