JHL

JHL

സുസ്ഥിര വികസനത്തിന് അയൽക്കൂട്ട പെരുമ" ഇൻഫാഖ്‌ ജില്ലാ സംഗമം.

കാസർകോട്(www.truenewsmalayalam.com) : ഇൻഫാഖ് സസ്റ്റൈനമ്പിൾ ഡവലപ്മെന്റ് സൊസൈറ്റിയുടെ പ്രവർത്തനം പത്തു വർഷം പൂർത്തിയാക്കിയ വേളയിൽ കാസർകോട് ഡയലോഗ് സെന്റർ ഹാളിൽ നടന്ന ജില്ലാ സംഗമം സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു.

  "സുസ്ഥിര വികസനത്തിന് അയൽക്കൂട്ട പെരുമ" എന്ന തലക്കെട്ടിൽ സംഗമം പലിശരഹിത ദശവാർഷികം  സെപ്റ്റംബർ 10 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ പത്താം വാർഷിക പരിപാടികൾ നടത്തും.

 പത്താം വാർഷികത്തോടനുബന്ധിച്ച് പ്രോഗ്രാമുകളുടെ വിശദീകരണം ശയ്ഹാസ് നിർവ്വഹിച്ചു.

 ജില്ലയിലും സൊസൈറ്റിയുടെ കീഴിലുള്ള അയൽക്കൂട്ടങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് ആമുഖ ഭാഷണത്തിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് സഈദ് ഉമർ സംഗമം ഭാരവാഹികളെ ഉണർത്തി. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി പി.എസ് അബ്ദുല്ല കുഞ്ഞി സമാപനവും നിർവ്വഹിച്ചു.

No comments