കുമ്പളയിൽ കാർ ഡിവൈഡറിൽ ഇടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്
കുമ്പള(www.truenewsmalayalam.com) : കാർ ഡിവൈഡറിൽ ഇടിച്ച് നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ ദേശീയപാതയിൽ മൊഗ്രാലിൽ ആണ് അപകടം ഉണ്ടായത്.
അമിത വേഗതയിലായിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് തകർന്ന് കാറിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയായിരുന്നു. കുമ്പള ടൗണിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളായ മുഹാഫിസ് (19), അർസു (19) ഹിന (19) സൈഫുള്ള (19) എന്നീ നാലു വിദ്യാർത്ഥികളാണ് കാറിൽ ഉണ്ടായിരുന്നത്.
ഓടിക്കൂടിയ നാട്ടുകാർ നാലു പേരെയും ഉടൻതന്നെ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Post a Comment