JHL

JHL

ജില്ല പഞ്ചായത്ത് അംഗത്തിനെതിരെയുള്ള കള്ളകേസ് പോലീസിൻ്റെ അനധികൃത കച്ചവട കൂട്ട് കെട്ട് മറച്ച് വെയ്ക്കാൻ; മുസ്ലിം ലീഗ്

ഉപ്പള(www.truenewsmalayalam.com) : ഉപ്പളയിൽ മഞ്ചേശ്വരം പോലീസുമായി ഉണ്ടായ ചില തർക്കത്തിൻ്റെ ഭാഗമായി അവിടെ ഉണ്ടായിരുന്നു എന്നതിൻ്റെ പേരിൽ കാസറഗോഡ് ജില്ല പഞ്ചായത്ത് അംഗവും മുസ്ലിം യൂത്ത് ലീഗ് ജില്ല  സെക്രട്ടറിയുമായ ഗോൾഡൻ അബ്ദുൽ റഹ്മാനെതിരെ കള്ള കേസ് ചുമത്തി ജാമ്യമില്ല വകുപ്പ് ചാർത്തി ജയിലിലടച്ച സംഭവം അപലപനീയമാണന്ന് മുസ് ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെ, ജനറൽ സെക്രട്ടറി എ കെ ആരിഫ്, ട്രഷറർ യു കെ സൈഫുള്ള തങ്ങളും ആരോപിച്ചു

പോലീസും നാട്ട്കാരും തമ്മിൽ പ്രശ്നമാകുമ്പോൾ ജനപ്രതിനിധി എന്ന നിലയിൽ പരിഹരിക്കാനുള്ള ശ്രമമാണ് നടത്തിയത് എന്ന് നന്നായി അറിയാവുന്ന പോലീസ് കേസ്സ് എടുത്തതിന് പിന്നിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ബായാറിലെ മണ്ണ് കടത്ത് അടക്കമുള്ള അനധികൃത കച്ചവടങ്ങളിലെ പോലീസിൻ്റെ കൂട്ടും, കുമ്പള പേരാൽ കണ്ണൂരിലെ സ്കൂൾ വിദ്യാർത്ഥി ഫറാസിൻ്റെ ദാരുണ മരണത്തിനിടയാക്കിയ പോലീസിൻ്റെ വൻ വീഴ്ചയും മറച്ച് പിടിക്കാൻ വേണ്ടിയാണ് ഇല്ലാത്ത കേസുകൾ ചുമത്തി റഹ്മാനെ ജയിലിലടച്ചത് എന്നും നേതാക്കൾ കൂട്ടി ചേർത്തു.

No comments