JHL

JHL

പാലിൽ വിഷം കലർത്തി അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി; രണ്ടാനമ്മ അറസ്റ്റിൽ.

 

മംഗളൂരു(www.truenewsmalayalam.com) : പാലിൽ വിഷം കലർത്തി അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാനമ്മ അറസ്റ്റിൽ.

കര്‍ണാടകയിലെ യാദ്ഗിര്‍ സ്വദേശിനിയായ ദേവമ്മയാണ് അഞ്ചു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.

ദേവമ്മയുടെ ഭർത്താവിന്റെ  ആദ്യ ഭാര്യ ശ്രീദേവിയില്‍ കുട്ടികളില്ലാതിരുന്നതിനാലാണ് സിദ്ധപ്പ ദേവമ്മയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ നാല് കുട്ടികളുണ്ട്. ഇതിനിടെ അഞ്ചുമാസം മുമ്പ് ശ്രീദേവി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും സംഗീത എന്ന് പേരിടുകയും ചെയ്തു. സംഗീതയ്ക്ക് സ്വത്തില്‍ വിഹിതം ലഭിക്കുമെന്ന് കരുതിയ ദേവമ്മ കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. കീടനാശിനി കലര്‍ത്തിയ പാല്‍ കുടിച്ചതോടെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.

 സംഭവവുമായി ബന്ധപ്പെട്ട് വടഗേര പൊലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.


No comments