ഫർഹാസിൻ്റെ മരണം; സമരം ശക്തമാക്കി യൂത്ത് ലീഗ്, കുമ്പളയിൽ നൈറ്റ് മാർച്ച് നടത്തി.
കുമ്പള(www.truenewsmalayalam.com) : പൊലിസ് പിന്തുടർന്നുണ്ടായ അപകടത്തിൽ മരിച്ച അംഗഡി മുഗർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി മുഹമ്മദ് ഫർഹാസിൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കുക, കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ശക്തമാക്കാനൊരുങ്ങി യൂത്ത് ലീഗ്.
ഇതിൻ്റെ ഭാഗമായി കുമ്പളയിൽ യൂത്ത് ലീഗ് നടത്തിയ നൈറ്റ് മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു.പുത്തിഗെ, കുമ്പള പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു നൈറ്റ് മാർച്ച്.
നൈറ്റ് മാർച്ച് മുസ് ലിം ലീഗ് മണ്ഡലം ജന.സെക്രട്ടറി എ.കെ. ആരിഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അബ്ബാസ് അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ, എം.പി ഖാലിദ്, ബി.എം മുസ്തഫ, യൂസുഫ് ഉളുവാർ, ത്വാഹ തങ്ങൾ,ഇർഷാദ് മൊഗ്രാൽ, കെ.എഫ് ഇഖ്ബാൽ, സിദ്ധീഖ് ദണ്ഡഗോളി, നാസർ ഇടിയ, ഹനീഫ് സീതാംഗോളി, മൊയ്തു റെഡ്, പി.എച്ച്. അസ്ഹരി, സവാദ് അംഗഡി മുഗർ, സഹദ് അംഗഡിമുഗർ, ഷംസുദ്ധീൻ വളവിൽ, ജംഷീർ മൊഗ്രാൽ, മഷൂദ് ആരിക്കാടി നേതൃത്വം നൽകി
Post a Comment