കാവേരി നദീജലം തമിഴ്നാടിന് വിട്ടുനൽകണമെന്ന ഉത്തരവ്; 29ന് കർണാടക ബന്ദ്.
ബംഗളൂരു(www.truenewsmalayalam.com) : കാവേരി നദീജലം തമിഴ്നാടിന് വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി (സി.ഡബ്ല്യു.എം.എ) ഉത്തരവിനെതിരെ കർണാടകയിൽ രോഷം പുകയുന്നു. വിവിധ കന്നട അനുകൂല-കർഷക സംഘടനകൾ സെപ്റ്റംബർ 29ന് സംസ്ഥാനവ്യാപക ബന്ദിന് ആഹ്വാനംചെയ്തു.
തീവ്ര കന്നട അനുകൂല സംഘടനയായ കന്നട ചലാവലി വാട്ടാൽപക്ഷ നേതാവും മുൻ എം.എൽ.എയുമായ വാട്ടാൽ നാഗരാജാണ് സമരത്തിന് ആഹ്വാനംചെയ്തത്. കർണാടക ജലസംരക്ഷണ കമ്മിറ്റിയുടെയും ബി.ജെ.പി, ജെ.ഡി.എസ്, ആം ആദ്മി പാർട്ടികളുടെയും പിന്തുണയുണ്ട്. ഇതേ വിഷയത്തിൽ ചൊവ്വാഴ്ച നടത്തിയ ബംഗളൂരു ബന്ദ് പൂർണമായിരുന്നു.
Post a Comment