വിൽപ്പനക്കായി സൂക്ഷിച്ച എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.
കാസർകോട്(www.truenewsmalayalam.com) : വിൽപ്പനക്കായി സൂക്ഷിച്ച എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ.. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർടേഴ്സിൽ താമസക്കാരനായ മുഹമ്മദ് ആസിഫ് (27) ആണ് 13.5 ഗ്രാം എംഡിഎംഎയുമായി വിദ്യാനഗർ പോലീസിന്ററെ പിടിയിലായത്.
തിങ്കളാഴ്ച വൈകീട്ട് പ്രദേശത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്യുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടർന്ന് ഇയാളെ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പ്രതിയെ ചൊവ്വാഴ്ച കാസര്‍കോട് ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇന്‍സ്‌പെക്ടര്‍ പി പ്രമോദിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ മനു, റോജന്‍, ഡ്രൈവര്‍ കൃഷ്ണനുണ്ണി, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ രജീഷ് കാട്ടാമ്പള്ളി, നിജിന്‍ എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
Post a Comment