എം ഡി എം എ മയക്കുമരുന്നും, കഞ്ചാവുമായി യുവാവ് പിടിയിൽ.
കാസര്‍കോട്(www.truenewsmalayalam.com) : എം ഡി എം എ മയക്കുമരുന്നും, കഞ്ചാവുമായി യുവാവ് പിടിയിൽ. കാസര്‍കോട്, അണങ്കൂര്‍ സുല്‍ത്താന്‍ നഗർ സ്വദേശി അബ്‌ദുല്‍ ഖാദര്‍ എന്ന കാട്ടു(26) വിനെയാണ് എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ പി ജി രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 7.374 ഗ്രാം കഞ്ചാവും, 21 ഗ്രാം എം ഡി എം എ മയക്കുമരുന്നുമാണ് ഇയാളിൽ നിന്നും പിടികൂടിയത്. പ്രതിയുടെ വീടിനു സമീപത്തു നിന്നാണ് ലഹരി വസ്‌തുക്കള്‍ പിടികൂടിയതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഡി.കെ അഷ്‌റഫ്, ഇ കെ ബിജോയ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.സാജന്‍, സി.അജീഷ്, കെ.ആര്‍ പ്രജിത്ത്, സോനു സെബാസ്റ്റ്യന്‍, മെയ് മോള്‍ ജോണ്‍, ഡ്രൈവര്‍ പി എ ക്രിസ്റ്റിന്‍ എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Post a Comment