JHL

JHL

സെപ്തംബർ 28ന് നബിദിന അവധി നൽകണമെന്നാവശ്യപ്പെട്ട് എകെഎം അഷ്‌റഫ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്തയച്ചു.


ഉപ്പള(www.truenewsmalayalam.com) : നബിദിനാവധി സപ്തംബർ 28ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എകെഎം അഷ്‌റഫ് എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

 മാസപ്പിറവി കാണാത്തതിനെ തുടർന്ന് ഈ വർഷത്തെ മിലാദ് ഷെരീഫ് (നബിദിനം) സപ്തംബർ 28 വ്യാഴാഴ്ചയാണ് ഉറപ്പിച്ചിട്ടുളളത്, എന്നാൽ സർക്കാർ പൊതു അവധി നിലവിൽ പ്രവ്യാപിച്ചിട്ടുള്ളത് 27 ബുധനാഴ്ചയാണ്.

 ആയതിനാൽ  നബിദിന അവധി വിശ്വാസികൾക്ക് ഉപകാരപ്പെടും വിധം മാറ്റി പ്രഖ്യാപിക്കുകയോ അല്ലങ്കിൽ നബിദിനം ആചരിക്കുന്ന 28 ന് കൂടി അവധി നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

No comments