JHL

JHL

ഗതാഗത കുരുക്കിൽ വലഞ്ഞ് കാസർഗോഡ് നഗരം.

കാസറഗോഡ്(www.truenewsmalayalam.com) : ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മേൽപ്പാല ജോലികൾ പുരോഗമിക്കുന്ന കറണ്ടക്കാട് മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. രാവിലെയും വൈകിട്ടുമാണ് ഗതാഗത കുറുക്ക് ഏറെയും.

 കറണ്ടക്കാടിൽ നിന്ന് പുതിയ ബസ്റ്റാന്റിലെത്താൻ 20 മിനുട്ട് മുതൽ അരമണിക്കൂർ വരെ എടുക്കുന്നു. മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ട നിര ഇവിടെ രൂപപ്പെടുന്നു. ഇതുമൂലം യാത്രക്കാരുടെ സമയനഷ്ടവും, ദുരിതവും ഏറെയാണ്.

 കെഎസ്ആർടിസി ബസുകൾ കൂടി ഡിപ്പോയിൽ നിന്ന് കറണ്ടക്കാട് വഴി പുതിയ ബസ് സ്റ്റാൻഡിൽ എത്തുന്നതും ഗതാഗത കുറുക്കിന് കാരണമാകുന്നു. കെഎസ്ആർടിസി ബസുകൾ ചന്ദ്രഗിരി ട്രാഫിക് ജംഗ്ഷൻ വഴി പുതിയ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാനായാൽ ചെറിയ തോതിലെങ്കിലും ഇവിടത്തെ ഗതാഗത കുരുക്കിന് പരിഹാരമാവുമെന്ന് യാത്രക്കാർ പറയുന്നു. ചില കെഎസ്ആർടിസി ബസ്സുകൾ ഗതാഗതകുരുക്കിൽ പെടാതിരിക്കാൻ ചന്ദ്രഗിരി ട്രാഫിക് ജംഗ്ഷൻ വഴി സർവീസ് നടത്തുന്നുണ്ടെന്നും യാത്രക്കാർ പറയുന്നു.

 അതിനിടെ പകൽ നേരങ്ങളിൽ ടാങ്കർ ലോറികൾ അടക്കമുള്ള ഭാര വാഹനങ്ങൾ നഗരത്തിലൂടെ കടന്നുവരുന്നതും  ഗതാഗതക്കുരുക്കിന് കാരണമാകുന്നു. കഴിഞ്ഞ ഓണ നാളുകളിൽ മണിക്കൂറുകളോളമാണ് ഇവിടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. സ്കൂൾ തുറക്കുന്നതോടെ സ്കൂൾ ബസ്സുകളും ഗതാഗത കുറുക്കിൽ  പെട്ട് പോകുന്നതിനാൽ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് സ്കൂളിലെത്താൻ കഴിയാത്ത അവസ്ഥയുമുണ്ടെന്നും പറയപ്പെടുന്നു. ട്രാഫിക് പോലീസിന്റെ സേവനം ഇവിടെ ഉണ്ടെങ്കിലും  ഗതാഗതക്കുരുക്ക ഴിക്കാൻ കഴിയുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. പ്രശ്നപരിഹാരത്തിന് മറ്റു  പോംവഴികൾ നഗരസഭയും, പോലീസും ചേർന്ന് കണ്ടെത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

No comments