JHL

JHL

സ്കൂൾ കായിക മേളയിൽ നിന്നും തിരഞ്ഞടുക്കപ്പെടുന്ന കുട്ടികൾക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കണം; ജഗദീഷ് കുംബ്ലെ


കുമ്പള(www.truenewsmalayalam.com) : കായിക പ്രതിഭകളുടെ അരങ്ങേറ്റം കുറിക്കുന്ന കേരളത്തിലെ സ്കൂൾ കായിക മേളകൾ മാതൃകാപരമാണെന്നും ഇതിലൂടെ മികവ് പുലർത്തുന്ന കുട്ടികൾക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കണമെന്നും മുൻ ഇന്ത്യൻ  കബഡി  ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ജഗദീഷ് കുംബ്ലെ പറഞ്ഞു.

കൊടിയമ്മ ഗവ. ഹൈസ്കൂളിൽ സ്കൂൾ കായിക മേള ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പരിപാടി മിൽ ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് അബ്ബാസലി കെ , വൈസ് പ്രസിഡണ്ട് പി ബി അബ്ദുൽ കാദർ , പ്രധാനധ്യാപകൻ ഗിരീഷ് മാസ്റ്റർ, മദർ പി ടി എ പ്രസിഡണ്ട് ഐഷത് ഖുറൈശി , അബ്ബാസ് കൊടിയമ്മ , അബ്ദുസ്സലാം പി എ റയ്യാന ഇബ്രാഹിം , മുഹമ്മദ് സി എച്ച് , ബാവ ഊജാർ , രാജൻ മാസ്റ്റർ, ദിജേഷ് കുമാർ സംസാരിച്ചു.

23 ന് സമാപന പരിപാടിയിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടി യു പി താഹിറ യൂസഫ് മുഖ്യാതിഥിയാകും.

പഞ്ചായത്ത് അംഗം ഐഷത് റസിയ സമ്മാന വിതരണം നടത്തും.



No comments