ബന്തിയോട് അട്ക്കയിൽ ലഹരി മാഫിയക്കെതിരെ നാട്ടുകാർ; വിൽപ്പനക്കായി എത്തിച്ച കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ.
കുമ്പള(www.truenewsmalayalam.com) : ബന്തിയോട് അട്ക്കയിൽ ലഹരി മാഫിയക്കെതിരെ നാട്ടുകാർ, വിൽപ്പനക്കായി എത്തിച്ച കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ.
31 പാകറ്റ് കർണാടക മദ്യവുമായാണ് കുമ്പള സ്വദേശിയായ ഗണേഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. മദ്യം കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് പ്രദേശവാസികൾ പറഞ്ഞു. യുവാവിനെ പിന്നീട് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
രണ്ട് ദിവസം മുമ്പ് കഞ്ചാവുമായി മറ്റൊരു യുവാവിനെയും പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. ഇതോടെയാണ് ലഹരി മാഫിയക്കെതിരെ പോരാട്ടം ശക്തമാക്കാൻ തീരുമാനിച്ചത്.
ലഹരി മാഫിയയുടെ പ്രവർത്തനത്തിൽ പൊറുതി മുട്ടിയതോടെയാണ് സ്ത്രീകൾ അടക്കമുള്ളവർ രംഗത്തിറങ്ങിയതെന്ന് ഇവർ പറയുന്നു.
Post a Comment