JHL

JHL

ബന്തിയോട് ബസ് സ്റ്റാൻഡ് സമുച്ചയവും മത്സ്യ മാർക്കറ്റും സ്ഥാപിക്കണം; പിഡിപി


ഉപ്പള : മംഗൽപാടി പഞ്ചായത്തിലെ പ്രധാന നഗരങ്ങളിൽ ഒന്നായ ബന്ദിയോട് ടൗണിൽ വിശാലമായ ബസ് സ്റ്റാൻഡ് സമുച്ചയവും മത്സ്യ മാർക്കറ്റും സ്ഥാപിക്കണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം നേതാക്കളായ അഫ്സർ മല്ലൻകയ്യും മൂസ അടുക്കയും മംഗൽപാടി  ഭരണസമിതിയോട് ആവശ്യപ്പെട്ടു.

 പ്രദേശത്തെ പൊതുജനങ്ങൾക്ക് എല്ലാ കാര്യത്തിലും ആശ്രയ കേന്ദ്രമായ ബന്തിയോട് നഗരത്തിൽ  മംഗലാപുരത്തേകും കാസർകോട്ടേക്കും  യാത്ര ചെയ്യുന്നവർക് ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രം ഇല്ല, മഴയും വെയിലും കൊള്ളേണ്ട അവസ്ഥ.

 മത്സ്യം കച്ചവടം ചെയ്യാനുള്ള സൗകര്യവുമില്ല, സർക്കാർ സ്ഥാപനവും വ്യാപാരസ്ഥാപനങ്ങളും നിറഞ്ഞു നിൽക്കുന്ന നഗര ത്തിൽവാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമോ പ്രാഥമിക ആവശ്യത്തിന് ശൗജാലയമോ ഇല്ല.

 വീർപ്പുമുട്ടി നിൽക്കുന്ന ബന്തിയോട് ടൗണിനെ ബസ് സ്റ്റാൻഡ് സമുച്ചയം മത്സ്യ മാർക്കറ്റും പണിത് ബന്ദിയോട്  നഗരത്തെ മാറ്റിയെടുക്കണമെന്ന്  നേതാക്കൾ ബന്ധപ്പെട്ടവരോട് ആവശ്യപെട്ടു.

 ദിവസേന നൂറു കണക്കിനാളുകൾ പല ആവശ്യങ്ങൾക്കും ബന്തിയോട് നഗരത്തിലെത്തുന്നത്. ചരിത്രപ്രസിദ്ധമായ ഇച്ചിലങ്കോട്  മാലിക്കുദ്ധിനാർ ദർഗ ശരീഫിലേക്കുള്ള പ്രധാന വഴിയും ബന്തിയോടാണ്. നിരവധി സ്വകാര്യ സ്കൂളുകളും ആശുപത്രികളും ആരാധനയങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.


No comments