JHL

JHL

പ്രസംഗത്തിനിടെ മുഖ്യമന്ത്രി കോപിതനായി ഇറങ്ങിപ്പോയി ; സംഭവം ജില്ലയിലെ പരിപാടിക്കിടെ.

 


കാസർകോട്(www.truenewsmalayalam.com) : പ്രസംഗത്തിനിടെ മുഖ്യമന്ത്രി കോപിതനായി ഇറങ്ങിപ്പോയി, കാസർകോട് ബെഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.

പ്രസംഗം പൂർത്തിയാകും മുൻപ് അനൗൺസ്മെന്റ് വന്നപ്പോൾ "അയാൾക്ക്  ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും" പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ  വേദിയിൽ നിന്ന് പ്രസംഗം പാതിയിൽ നിർത്തി ഇറങ്ങിപ്പോയത്.

 സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. രാവിലെയാണ് വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ജില്ലയിലെത്തിയത്.


No comments