JHL

JHL

സ്‌കൂൾ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു.


ബദിയഡുക്ക(www.truenewsmalayalam.com) : സ്‌കൂൾ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് മൊഗ്രാൽ പുത്തൂർ സ്വദേശികളായ അഞ്ചു പേർ മരിച്ചു.

ഇന്ന് വൈകീട്ട് 5.30 ഓടെ ബദിയടുക്ക പള്ളത്തടുക്കയിലുണ്ടായ അപകടത്തിലാണ് മൊഗ്രാൽ പുത്തൂർ മൊഗറിൽ താമസക്കാരനും ഓട്ടോ ഡ്രൈവറുമായ എ എച് അബ്ദുർ റഊഫ് (58), ബീഫാത്വിമ (60), ബീഫാത്വിമ (50), ഉമ്മു ഹലീമ, നഫീസ എന്നിവരാണ് മരിച്ചത്.

 ഗ്ലോബൽ പബ്ലിക് സ്‌കൂളിൻ്റെ ബസ് കൂട്ടികളെ പെർളയിൽ ഇറക്കി തിരിച്ചു വരുമ്പോഴാണ് പെർളയിലെ മരണ വീട്ടിലേക്ക് സ്ത്രീകളെയും കയറ്റി പോകുകയായിരുന്ന ഓടോറിക്ഷയുമായി കൂട്ടിയിടിച്ചത്.

 മൃതദേഹങ്ങൾ കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.



No comments