പൊലീസ് സംഘത്തെ അക്രമിച്ച കേസില്‍ കാസർകോട് ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ റഹ്‌മാൻ അറസ്റ്റിൽ
ഉപ്പള(www.truenewsmalayalam.com) : ഉപ്പള ഹിദായത്ത് നഗറില്‍ പൊലീസ് സംഘത്തെ അക്രമിച്ച കേസില്‍ ജില്ലാപഞ്ചായത്തംഗവും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഉപ്പള ഹിദായത്ത് ബസാറിലെ ഗോൾഡൻ റഹ്‌മാൻ അറസ്റ്റിൽ.
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടില്‍ വെച്ചാണ് ഗോള്‍ഡന്‍ റഹ്‌മാനെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി പരിശോധനക്കിറങ്ങിയ മഞ്ചേശ്വരം എസ്.ഐ. പി.അനുപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ അഞ്ചംഗ സംഘം അക്രമിച്ചിരുന്നു. ഹിദായത്ത് നഗറില്‍ സംഘം ചേര്‍ന്ന് നിന്ന സംഘത്തെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് സംഭവം.
അക്രമത്തില്‍ എസ്.ഐയുടെ വലതുകൈയുടെ എല്ല് പൊട്ടിയിരുന്നു. ഈ കേസിലാണ് ഗോള്‍ഡന്‍ റഹ്‌മാന്‍ അറസ്റ്റിലായത്.
കേസിലെ മറ്റ് പ്രതികളായ റഷീദ്, അഫ്സല്‍ എന്നിവരെയും മറ്റ് രണ്ട് പേരെയും പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. റഹ്‌മാനെ ചൊവ്വാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
Post a Comment