JHL

JHL

സ്കൂൾ ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


 ബദിയടുക്ക(www.truenewsmalayalam.com) : സ്കൂൾ ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇന്ന്(വെള്ളിയാഴ്ച്ച) രാവിലെ ഒമ്പത് മണിയോടെ നെല്ലിക്കട്ട ഗുരുനഗറിലാണ് അപകടം, പുത്തൂരില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറിലേക്ക് നിയന്ത്രണം വിട്ട സ്‌കൂൾ ബസ് ഇടിക്കുകയായിരുന്നു, അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

 മാന്യ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിന്റെ ബസാണ് പെട്ടത്,  കാറിലിടിച്ച ശേഷം ബസ് റോഡില്‍ നിന്നും തെന്നിമാറി ചെറിയ റോഡില്‍ കയറി നിന്നു. 

 സെപ്തംബര്‍ 25ന് മാന്യ പബ്ലിക് സ്‌കൂളിന്റെ മറ്റൊരു ബസ് ഓട്ടോയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറും, യാത്രക്കാരായ നാല് സ്ത്രീകളും  മരണപ്പെട്ടിരുന്നു.



No comments