JHL

JHL

ബന്തിയോട് സ്വദേശിയായ യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

 

കുമ്പള(www.truenewsmalayalam.com): ബന്തിയോട് സ്വദേശിയായ യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബന്തിയോട് ഹേരൂര്‍ പണിയൂരിലെ രമേശ് ഷെട്ടിയുടേയും വേദാവതിയുടേയും മകനും ഇലക്ട്രീഷ്യനുമായ പി. നവദീപി (26)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

നവദീപും ഒരു യുവതിയും ഏറെ കാലമായി പ്രണയത്തിലായിരുന്നു, ഇന്നലെ ആറ് മണിയോടെ നവദീപിനെ ഒരാള്‍ ഫോണില്‍ വിളിച്ച് ബന്തിയോട് വരാന്‍ ആവശ്യപ്പെടുകയും, ബന്തിയോട് എത്തിയപ്പോള്‍ മൂന്നംഗ സംഘം നവദീപിന്റെ ബൈക്ക് തടഞ്ഞ് ഇനി യുവതിയോട് സംസാരിക്കുകയോ കാണുകയോ ചെയ്താല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും പറയുന്നു.

 വീട്ടിലെത്തിയ നവദീപ് ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് പറങ്കി മാവില്‍ സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുന്നത്.

 പെണ്‍കുട്ടിയുടെ ബന്ധുകള്‍ ഭീഷണിപ്പെടുത്തിയത് കാരണമാണ് നവദീപ് മരിക്കാന്‍ കാരണമെന്ന് ബന്ധുകള്‍ ആരോപിക്കുന്നു. 


No comments