JHL

JHL

ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശികൾ മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ.

 

മംഗളൂരു(www.truenewsmalayalam.com) : ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി കാസർഗോഡ് സ്വദേശികൾ മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ.

 രാവിലെ ബഹ്റൈനിൽ നിന്നുള്ള വിമാനത്തിൽ എത്തിയ കാസർകോട് ഉപ്പള സ്വദേശി അബ്ദുൾ ജലീലിൽ നിന്നും 698 ഗ്രാം സ്വർണ്ണ മിശ്രിതമാണ് പിടികൂടിയത്, ക്യാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം കടത്തിയത്. പിടികൂടിയ സ്വർണ്ണത്തിന്  41,94,980 രൂപ വിലമതിക്കും. 

ദുബായിൽ നിന്നുള്ള വിമാനത്തിലെത്തിയ കാസർകോട് സ്വദേശി അസറുദ്ദീനിൽ  നിന്നും 230 ഗ്രാം  ഭാരമുള്ള 24 കാരറ്റ് സ്വർണമാണ് പിടികൂടിയത്, 13,82,300/- രൂപ വിലമതിക്കുന്നതാണ് സ്വർണ്ണം. ട്രോളി ബാഗിൽ  ബാബ സ്യൂട്ടുകളുടെ പ്രസ് ബട്ടണുകൾക്കുള്ളിൽ ചെറിയ വളയങ്ങളുടെ രൂപത്തിലും , ബാഗിൻ്റെ ബീഡിംഗിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വർണ്ണം.

 രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എയർ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്.



No comments