JHL

JHL

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.

 ചെർക്കള(www.truenewsmalayalam.com) : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ.

വിദ്യാനഗർ സ്വദേശി ബഷീർ (42) ആണ് പിടിയിലായത്.

12 കാരനായ ആൺകുട്ടിയെ ഇയാൾ ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ഇറക്കാമെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാൽ കുട്ടിയെ വഴിമധ്യേ പ്രതിയുടെ നിയന്ത്രണത്തിലുള്ള ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് ക്രൂരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് കേസ്.

ലൈംഗികാവയത്തിൽ അടക്കം പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബശീറിനെതിരെ ആദൂർ, ബദിയഡുക്ക പൊലീസ് സ്റ്റേഷനുകളിൽ മാല മോഷണം അടക്കം നാലിലധികം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
 മുള്ളേരിയയിലെ ഒരു തീയേറ്ററിൽ വെച്ചാണ് ബശീറിനെ പൊലീസ് പിടികൂടിയത്.

No comments