JHL

JHL

ആ ബെഞ്ചിൽ ആദീലെ.. പൂർവ്വ വിദ്യാർത്ഥി സംഗമം വേറിട്ടതായി.


മൊഗ്രാൽ പുത്തുർ(www.truenewsmalayalam.com) : ഒരേ ക്ലാസ്സിൽ പഠിച്ച സഹപാഠികൾ "ആ ബെഞ്ചിൽ ആദീലെ" എന്ന പേരിൽ 20 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുചേർന്നപ്പോൾ അതൊരു വേറിട്ട കാഴ്ചയായി. മൊഗ്രാൽപുത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2002 -03 വർഷ ബാച്ചിലെ സഹപാഠികളാണ് കലാലയ കാല ഓർമ്മകളും, ജീവിതകാല വിശേഷങ്ങളുമായി ഒരിക്കൽ കൂടി കലാലയ മുറ്റത്ത് സംഗമിച്ചത്. പൂർവ്വ വിദ്യാർത്ഥികൾക്ക് ഒപ്പം അധ്യാപകരും പിടിഎ ഭാരവാഹികളും, പൗരപ്രമുഖരും ഈ ഒത്തുചേരലിന് സാക്ഷിയാകാൻ എത്തിയിരുന്നു.

 ക്ലാസ് റൂമിലിരുന്ന് പഴയകാല ഓർമ്മകൾ പങ്കുവെച്ചും,കുശലം പറഞ്ഞും,പാട്ടും,കളി തമാശയുമായിട്ടാണ് പൂർവ്വ വിദ്യാർത്ഥികൾ സംഗമിച്ചത്. ഇവരെ പഠിപ്പിച്ച അഞ്ച് അധ്യാപകരുടെ സാന്നിധ്യം പരിപാടിക്ക് മികവേകി. ഇവരെ ചടങ്ങിൽ വച്ച് ആദരിക്കുകയും ചെയ്തു.

 പഴയ കലാലയ കാല ഓർമ്മകളെ ഉണർത്തും വിധം ഒരുക്കിയ വിഭവങ്ങളും മിഠായികളും ഒത്തുചേരലിനെത്തിയവർക്ക്  രുചിയേകി. ചടങ്ങിൽ വെച്ച് പൂർവ്വ വിദ്യാർത്ഥി ഇർഷാദ് പഞ്ചം എഴുതിയ "ഗഡ് ബഡ് നഗരം "എന്ന പുസ്തകം പ്രമുഖർ ചേർന്ന് പ്രകാശനം ചെയ്തു.

 പരിപാടി പിടിഎ പ്രസിഡണ്ട് മാഹിൻ കുന്നിൽ ഉദ്ഘാടനം ചെയ്തു. മൊഗ്രാൽപുത്തൂരിലെ പൗരപ്രമുഖൻ ഫസൽ കൽക്കത്ത  മുഖ്യാതിഥിയായി സംബന്ധിച്ചു. ബിന്ദു ടീച്ചർ,സാവിത്രി ടീച്ചർ, രവീന്ദ്രൻ മാഷ്,ഉല്ലാസ് മാഷ്രാ,രാജേഷ് മാഷ് എന്നീ പഴയകാല അധ്യാപകർക്കൊപ്പം നിലവിലെ സ്കൂളിലെ രാഘവൻ മാഷും പരിപാടിയിൽ സംബന്ധിച്ചു.

 പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് മഹമൂദ് സ്കൈലർ, ഹാബി ഫൈസൽ, സിറാജ്, ഷഫീർ, അബ്ദു, ജസീദ,ജെസ്സി അജ്ജൂസ എന്നിവർ നേതൃത്വം നൽകി. കലാകായിക മത്സരങ്ങളിൽ പങ്കെടുത്തവർക്ക്  സമ്മാനങ്ങളും വിതരണം ചെയ്തു.

No comments