JHL

JHL

വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം; രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് എം.എ മാത്യു.


കാസർഗോഡ്(www.truenewsmalayalam.com) : വിവിധ തരം ലഹരി ഉപയോഗിക്കുന്നതിൽ നമ്മുടെ വിദ്യാർത്ഥികൾ അകപ്പെട്ടു പോകാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് നാർക്കോട്ടിക് സെൽ ഡി വൈ എസ് പി മാത്യു എം എ പറഞ്ഞു.

കാസർഗോഡ് ആപിസ് & ഐറിസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പുതിയ ബാച്ചുകളുടെ ഓറിയന്റേഷൻ പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്ത ഹൃദ്രോഗ വിദഗ്ദൻ ഡോ.അബ്ദുൽ മൻസൂറിന്റെ നേതൃത്വത്തിൽ അരമന ഹോസ്പിറ്റലിൽ നടത്തുന്ന കാർഡിയാക് കെയർ ബാച്ചലർ ഡിഗ്രി കോഴ്സുകളുടെ അഡ്മിഷൻ ഉൽഘാടനവും ചടങ്ങിൽ നടന്നു.കോഡിനേറ്റർ ആൻഡ്‌ ഡയറക്ടർ llTS അഡ്വ. ഷൗക്കത്തലി,ലൈഫ് കോച്ച് ട്രൈനർ

ഷഹീർ അഹമ്മദ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.ഡയറക്ടർ

അബൂയാസർ കെ പി അദ്ധ്യക്ഷത വഹിച്ചു.അഡ്മിനിസ്ട്രേറ്റർ

മുഹമ്മദ് അസ്‌ലം  സ്വാഗവും പ്രിൻസിപ്പൾ സൗജാന  നന്ദിയും പറഞ്ഞു.


No comments