JHL

JHL

ബഹറൈൻ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ബൈത്തുൽ റഹ്മ സമർപ്പണം നടത്തി.


കുമ്പള(www.truenewsmalayalam.com) : കാരുണ്യ പ്രവർത്തന മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ബഹറൈൻ കെ.എം.സി.സി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബങ്കര മഞ്ചേശ്വരം റഹ്മത്ത് മജാൽ സീതി സാഹിബ് കോളനിയിൽ നിർമ്മാണം പൂർത്തീകരിച്ച  പ്രഥമ ബൈത്തുൽ റഹ്മയുടെ സമർപ്പണം സയ്യിദ് അതാഉള്ള തങ്ങൾ ഉദ്വാവാർ നിർവഹിച്ചു.

 ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി താക്കോൽ ദാനം നിർവഹിച്ചു, ബഹറൈൻ കെ.എം.സി.സി മണ്ഡലം ട്രഷറർ മുസ്തഫ സുങ്കതകട്ട അധ്യക്ഷത വഹിച്ചു, മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു, എ കെ എം അഷ്റഫ് എം എൽ എ പൊതു പരിപാടി ഉത്ഘാടനം ചെയ്തു.

  കെഎംസിസി സംസ്ഥാന വൈ: പ്രസിഡണ്ട് ശാഫി പാറക്കട്ട, മുസ്‌ലിം ലീഗ് ജില്ല വൈ: പ്രസിഡണ്ട് എം ബി യൂസുഫ്, മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെ, ട്രഷറർ യുകെ സൈഫുള്ള തങ്ങൾ, പി എം സലീം, ഖാലിദ് ദുർഗിപള്ള, സംയുക്ത ജമാഅത്ത് സെക്രട്ടറി ഇസാഹിം ഹാജി മഞ്ചേശ്വരം ബഹറൈൻ കെ എം സി സി നേതാക്കളായ അച്ചു പൊവ്വൽ , കുഞ്ഞാമു ബെദിര, മമ്മു പൊവ്വൽ , സമീർ ബി മുഹമ്മദ് ആരിക്കാടി, മഹ്മൂദ് മുഗർ, ഫൈസൽ ബെദിര, കാദർ പൊവ്വൽ, ബാവ ഹാജി,അബു റോയൽ, അബു ബദ്രിയ നഗർ, മാഹിൻ നീരോളി, ബഷീർ ഉദ്യാവാർ മുസ്‌ലിം ലീഗ് യൂത്ത് ലീഗ്  നേതാക്കളായ അസീസ് ഹാജി, അബ്ദുല്ല കജ, ശാഹുൽ ഹമീദ് ബന്തിയോട് , യൂസുഫ് ള്ളുവാർ, സെഡ് എ കയ്യാർ, അസീസ് കളായി, മുംതാസ് സമീറ, ഫാറുക് ചെക്ക് പോസ്റ്റ്, മുബാറക്ക് ഗുഡ്ഡ ഗിരി, തുടങ്ങിയവർ സംബന്ധിച്ചു

പ്രവർത്തന മേഖലയിൽ  വിദ്യാഭ്യാസ രംഗത്ത് സി എ അനസ്തേഷ്യ കോഴ്സുകളിൽ പഠിക്കുന്ന രണ്ട് നിർധന വിദ്യാർഥികളുടെ പഠന ചിലവുകൾ ഏറ്റെടുത്ത് നടത്തിയതും, ബഹറൈൻ പ്രവാസികളായ അനേകം പേർക്ക് ചികിൽസ ചിലവുകൾ ഉൾപ്പടെയുള്ള സാമ്പത്തിക സഹായങ്ങൾ, നിർധന പെൺകുട്ടികളുടെ വിവാഹ സഹായങ്ങൾ, ബഹറൈനിൽ ജോലി ആവശ്യാർത്ഥം സന്ദർഷന വിസയിൽ എത്തെപ്പെടുന്ന അനേകം പേർക്ക് ജോലി അടക്കമുള്ള കാര്യങ്ങളിൽ ഇടപെടൽ നടത്തിയും, കുടുങ്ങി കിടന്നവർക്ക് തിരിച്ച് വരാനുള്ള ചിലവുകൾ നൽകിയും, കഴിഞ്ഞ ഒന്നര വർഷ കാലയളവിൽ മുപ്പത് ലക്ഷം രൂപയോളം സാമ്പതിക സഹായങ്ങൾ ചെയ്യാൻ  ബഹറൈൻ കെ.എം.സി.സി ക്കു സാധിച്ചിട്ടുണ്ട്.


No comments