JHL

JHL

ബദിയടുക്ക സ്വദേശിനിയായ വിദ്യാർത്ഥിനിയെ ബംഗളൂരുവിലെ ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


കാസർകോട്(www.truenewsmalayalam.com) : ബദിയടുക്ക സ്വദേശിനിയായ വിദ്യാർത്ഥിനിയെ ബംഗളൂരുവിലെ ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കട്ട  നൊക്രാജെ സാലത്തുക്ക സ്വദേശി അബ്ദുൾ മുത്തലിബിന്റെ മകൾ ആയിഷത്ത് സാനിയ ബാനു (17)വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സാനിയ കുറച്ചു കാലമായി ബാംഗ്ളൂരിലെ കമലനഗറിലെ ബന്ധുവീട്ടി നിന്ന് പഠിക്കുകയാണെന്ന് കുടുംബം വ്യക്തമാക്കി.  എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. അടുത്തിടെ നാട്ടിൽ വന്നപ്പോൾ ബാംഗ്ലൂരിലേക്കു പോകുന്നതിൽ വിഷമം പറഞ്ഞിരുന്നതായും പറയുന്നു.

ചെർക്ക ള ഗവ.ഹയർ സെക്കന്ററി സ്കൂളിൾ വിദ്യാർത്ഥിനിയായിരുന്നു. പെൺകുട്ടിയുടെ മരണം സംബന്ധിച്ചു പൊലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.     പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറിയ മൃതദേഹം നാട്ടിലെത്തിച്ച് എതിർത്തോട് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി.

 മാതാവ്: ഫൗസിയ.

 സഹോദരങ്ങൾ: സൽമാൻ ഫാരിസ്, ഖദീജത്ത് ഇഹ്സാന, ഉമർഹാത്തിം, അഹ്സാബ് സുൽത്താൻ.


No comments