JHL

JHL

എം.ഡി.എം.എ മയക്കുമരുന്നുമായി കാസർഗോഡ് സ്വദേശി കൊച്ചിയിൽ പിടിയിൽ.

 


കാസർഗോഡ്(www.truenewsmalayalam.com) : എം.ഡി.എം.എ മയക്കുമരുന്നുമായി കാസർഗോഡ് സ്വദേശി കൊച്ചിയിൽ പിടിയിൽ.

വിൽപ്പനക്കായി എത്തിച്ച 69.12 ഗ്രാം എം.ഡി.എം.എയുമായാണ്  കാസര്‍കോട് ഉദുമ സ്വദേശി  അബ്ദുല്‍ സലാം പിടിയിലായത്.

കൊച്ചി എളമക്കര കറുകപ്പിള്ളി ഭാഗത്ത് എം.ഡി.എം.എ മയക്കുമരുന്ന് വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് അബ്ദുല്‍ സലാം പൊലീസ് പിടിയിലായത്.

 കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ. അക്ബറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തി മയക്കുമരുന്ന് പിടികൂടിയത്. ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് വില്‍പ്പനക്ക് കൊണ്ടുവന്നതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.

 എളമക്കര സബ് ഇന്‍സ്‌പെക്ടര്‍ അയിന്‍ ബാബു, എ.എസ്.ഐ ലാലു ജോസഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീഷ്, അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവർ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.


No comments