ലഹരിക്കെതിരായ ബോധവൽക്കരണം; കേരള മദ്യനിരോധന സമിതിയുടെ ഭവന സന്ദർശനത്തിന് തുടക്കമായി.
മൊഗ്രാൽ(www.truenewsmalayalam.com) : വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കേരള മധ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വീടുകൾ കേന്ദ്രീകരിച്ചുള്ള മഞ്ചേശ്വരം താലൂക്ക് തല ബോധവൽക്കരണ പരിപാടിക്ക് മൊഗ്രാലിൽ തുടക്കമായി.
സംസ്ഥാനത്തെ 10,000 വീടുകൾ സന്ദർശിച്ച് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് 2023 ആഗസ്റ്റ് 15 മുതൽ ഡിസംബർ 31 വരെ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിന് കേരള മധ്യനിരോധന സമിതി ഇത്തരത്തിലൊരു പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനവും,ജില്ലാതല ഉദ്ഘാടനവും ഇതിനകം നടന്നു കഴിഞ്ഞു.
മഞ്ചേശ്വരം താലൂക്ക് തല ഭവന സന്ദർശന പരിപാടി മൊഗ്രാൽ മീലാദ് നഗറിൽ മദ്യനിരോധന സമിതി യുവജന വിഭാഗം സംസ്ഥാന കമ്മിറ്റി ട്രഷറർ മിഷാൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് എംഎ മൂസ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ടിഎ ജലാൽ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഹമീദ് കാവിൽ ബോധവൽക്കരണ സന്ദേശം നൽകി. 25 വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ ബോധവൽക്കരണ പരിപാടിയിൽ വിദ്യാർത്ഥികളായ ഫസൽ ടിപി, മിദ്ലാജ് ടി പി, എസ്എം ഷുറൈക്ക്, ജവാദ്, ഷാഹിൽ, അദ്‌നാൻ ടി പി, നസീം,എംഎം മുഫീദ്, ഹാഷിർ എംഎ, മഹ്ഷൂക് കെഎം, റയീസ് എന്നിവർ സംബന്ധിച്ചു.എംഎസ് മുഹമ്മദ് കുഞ്ഞി നന്ദി പറഞ്ഞു.
Post a Comment