JHL

JHL

വിൽപ്പനക്കായി സൂക്ഷിച്ച ഗോവൻ മദ്യവുമായി ഒരാൾ പിടിയിൽ.


 ബദിയടുക്ക(www.truenewsmalayalam.com)  : വിൽപ്പനക്കായി സൂക്ഷിച്ച ഗോവൻ മദ്യവുമായി ഒരാൾ പിടിയിൽ. മുഗു പാടലടുക്കയിലെ സി.എച്ച് വിശ്വനാഥയെ(54)യാണ് എക്‌സൈസിന്റെ പിടിയിലായത്.

ഇന്നലെ ഉച്ചയോടെ ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ.എം. പ്രദീപിന്റെ നേതൃത്വത്തില്‍ ഗുംടിക്കാന പോസ്റ്റ് ഓഫീസിന് സമീപം നടത്തിയ പരിശോധനയിലാണ് 51.84 ലിറ്റര്‍ മദ്യം കണ്ടെടുത്തത്, 180 മില്ലിയുടെ 288 കുപ്പി ഗോവന്‍ മദ്യമാണ് പിടികൂടിയത്.

 സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മോഹന്‍ കുമാര്‍, ജനാര്‍ദ്ദനന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.



No comments