ഫർഹാസിന്റെ മരണം ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ അതിശയോക്തിയില്ല, പ്രതീക്ഷിച്ചത്: എകെഎം അഷ്‌റഫ് എംഎൽഎ.
ഉപ്പള(www.truenewsmalayalam.com) : പോലീസ് പിന്തുടർന്നത് മൂലമുള്ള അപകടത്തിൽ അംഗഡിമുഗർ സ്‌കൂൾ വിദ്യാർത്ഥി ഫർഹാസ് മരണപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് എസ്.പി അടക്കമുള്ള പോലീസിന്റ ഭാഗത്ത് നിന്ന് ആദ്യം മുതലേ അപകടത്തിന് കാരണക്കാരായ പൊലീസുകാരെ സംരക്ഷിക്കുന്ന നിലപാടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ അതിശയോക്തിയില്ലെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും എകെഎം അഷ്‌റഫ് എംഎൽഎ പറഞ്ഞു.
സംഭവത്തിലും പോലീസിന്റെ എഫ്ഐആറിലും നിരവധി വൈരുധ്യങ്ങൾ ഉണ്ട്. ഔദ്യോഗിക പോലീസ് ഡ്രൈവറല്ലാത്ത ആൾ വണ്ടി ഓടിക്കുന്നതും ചേസ് ചെയ്തു കൊടും വളവിലൂടെ ആറ് കിലോമീറ്ററോളം ഓടിച്ചതിനെയൊക്കെ ക്രൈം ബ്രാഞ്ചിന് എങ്ങെനെ ന്യായീകരിക്കാനാകും. വിദ്യാർത്ഥികളായിരുന്നു കാർ ഓടിച്ചതെന്ന് മനസ്സിലായത് അപകടം നടന്നതിന് ശേഷമാണെന്നും നമ്പർ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നൊക്കെയുള്ള ആരോപണ വിധേയരായ പോലീസിന്റെ അഴകൊഴമ്പൻ ന്യായങ്ങൾ പ്രാധാന്യത്തോടെ ഏറ്റെടുത്ത ക്രൈംബ്രാഞ്ച്, പോലീസുമായി അപകടത്തിന് കാരണക്കാരായ പോലീസുമായി കുടുംബം സംസാരിക്കുമ്പോൾ പോലീസ് പറഞ്ഞ “ഞങ്ങൾ കൈകാട്ടി നിർത്തിയതല്ലെന്നും ഖത്തീബ് നഗറിൽ നിർത്തിയിട്ടിരുന്ന വണ്ടിയിൽ ഉള്ളത് ഓണാഘോഷം നടക്കുന്ന അംഗഡിമുഗർ സ്‌കൂളിലെ വിദ്യാർത്ഥിയാണെന്നറിഞ്ഞത് കൊണ്ടാണ് കാറിൻന്റെ അടുത്തേക്ക് പോയത്" എന്നൊക്കെയുള്ള കാൾ റെക്കോർഡടക്കം ക്രൈം ബ്രാഞ്ചിന് മുൻപിൽ സമർപ്പിച്ചപ്പോൾ അത് കേൾക്കാൻ പോലും തയ്യാറാകാത്ത ക്രൈംബ്രാഞ്ച് കുടുംബത്തിന്റെ വാദങ്ങൾ മുഖവിലക്കെടുക്കാൻ പോലും തയ്യാറായില്ലെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നത് വരെ നിയമത്തിന്റെ വഴിയിൽ പോകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
Post a Comment