JHL

JHL

മംഗളൂരുവിൽ വിൽപ്പനക്കായി സൂക്ഷിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ


 മംഗളൂരു : വിദ്യാർഥികൾക്ക് വിൽക്കാനായി സൂക്ഷിച്ച എം. ഡി.എം. എ മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ.

ഉള്ളാൾ സ്വദേശി സക്കീർ(29) കാർത്തിക് സുവർണ്ണ(27) എന്നിവരാണ് പിടിയിലായത്

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 20 ഗ്രാം എം.ഡി.എം.എ  ഒരു ഹോണ്ട ആക്ടീവ സ്കൂട്ടർ, 2 മൊബൈൽ ഫോണുകൾ, 3300 രൂപ, ഒരു ഡിജിറ്റൽ വെയ്റ്റ് സ്കെയിൽ എന്നിവ പോലീസ് പിടിച്ചെടുത്തു. 

പ്രതികളിൽ ഒരാളായ സക്കീറിനെതിരെ ഉള്ളാൾ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്ന സർക്കാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് മുമ്പ് കേസെടുത്തിട്ടുണ്ട്. മറ്റൊരു പ്രതിയായ കാർത്തികിനെതിരെ മംഗളൂരു നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഇരുചക്ര വാഹന മോഷണക്കേസുമുണ്ട്.

സിറ്റി പോലീസ് കമ്മീഷണർ അനുപം അഗർവാളിന്റെ നേതൃത്വത്തിൽ സിസിബി യൂണിറ്റിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്നാണ് അന്വേഷണം നടത്തിയത്.

No comments