JHL

JHL

അധ്യാപക ദിനത്തിൽ ഇശൽ ഗ്രാമത്തിലെ അമ്പതോളം അധ്യാപകർ സംഗമിക്കുന്നു.

മൊഗ്രാൽ(www.truenewsmalayalam.com) : സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ വ്യത്യസ്ത പരിപാടിയുമായി മൊഗ്രാൽ ദേശീയവേദി. ഇശൽ ഗ്രാമത്തിലെ അമ്പതോളം വരുന്ന അധ്യാപകരുടെ സംഗമവേദിയൊരുക്കി കൊണ്ടാണ് "ഉള്ളുണർത്ത്''എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്.

 പരിപാടിയോടനുബന്ധിച്ച് സംസ്ഥാന അധ്യാപക അവാർഡ് ജേതാവും, ഇന്റർനാഷണൽ  മോട്ടിവേഷൻ സ്പീക്കറുമായ എൻ നിർമ്മൽ കുമാർ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും അധ്യാപകരുമായി സംവദിക്കുന്നു.പരിപാടിയിൽ സംബന്ധിക്കുന്ന മുഴുവൻ അധ്യാപകരെയും ഉപഹാരം നൽകി ദേശീയവേദി  അനുമോദിക്കും.

 മൊഗ്രാൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൈകുന്നേരം നാലുമണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ഇശൽ ഗ്രാമത്തിലെ കലാ-സാമൂഹിക- സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കുമെന്ന് ദേശീയവേദി പ്രസിഡണ്ട് വിജയകുമാർ, ജനറൽ സെക്രട്ടറി റിയാസ് കരീം, ട്രഷറർ എച്ച്എം കരീം എന്നിവർ അറിയിച്ചു.

No comments