JHL

JHL

റാഗിംഗ് ; മൊഗ്രാൽ സ്കൂളിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് അടി, പരാതിയില്ലെന്ന് വിദ്യാർത്ഥികൾ.


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങിനെ ചൊല്ലി ഹയർ സെക്കൻഡറി- വിഎച്ച്എസ്ഇ ജൂനിയർ സീനിയർ വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് തുടർച്ചയായി സംഘർഷത്തിൽ ഏർപ്പെടുന്നതിൽ നാട്ടുകാർക്ക് ആശങ്ക.

 അദ്ധ്യായന വർഷം ആരംഭിച്ചത് മുതൽ മുതിർന്ന ക്ലാസിലെ കുട്ടികൾ ജൂനിയർ വിദ്യാർത്ഥികളെ നിരന്തരമായി റാഗിങ്ങിന് വിധേയമാക്കുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ട്.

 എന്നാൽ ഭയവും, നാണക്കേടും മൂലം വിദ്യാർത്ഥികൾ പരാതി നൽകാൻ മടിക്കുകയാണെന്ന് പറയുന്നു.സഹികെട്ട ജൂനിയർ വിദ്യാർത്ഥികൾ ചില സമയത്ത് പ്രതിരോധിക്കാൻ ശ്രമിക്കുന്നത് ചേരിതിരിഞ്ഞുള്ള സംഘർഷത്തിന് കാരണമാകുന്നുവെ ന്നാണ് നാട്ടുകാർ പറയുന്നത്.

 ഇന്നലെ ഉച്ചയോടെ സ്കൂൾ ഗ്രൗണ്ടിൽ  ചേരിതിരിഞ്ഞുള്ള അടിയുണ്ടായി. നാട്ടുകാർ ഇടപെടുമെ ന്നായപ്പോൾ സ്കൂൾ അധികൃതർ വിവരം പോലീസിനെ വിളിച്ചറിയിച്ചു. പോലീസെത്തി വിവരം ആരാഞ്ഞെങ്കിലും പരാതി നൽകാൻ വിദ്യാർത്ഥികൾ തയ്യാറായില്ല. ഇതുമൂലം പിടിഎ ക്കും, അധ്യാപകർക്കും, പോലീസിനും പ്രശ്ന ത്തിൽ ഇടപെടാൻ കഴിയാത്ത അവസ്ഥയുമുണ്ട്.

  സമാനമായ സംഭവം നേരത്തെയും സ്കൂളിൽ ഉണ്ടായിട്ടുണ്ട് ഇത്തരം കുഴപ്പമുണ്ടാക്കുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി വേണമെന്ന് പിടിഎയിലെ ഭൂരിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നുവെ ങ്കിലും കർശന നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. റാഗിങ്ങിന് നേതൃത്വം നൽകുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പിടിഎയിൽ കയറി കൂടിയതുകൊണ്ടാണ് നടപടി ഉണ്ടാകാത്തതെന്ന  ആക്ഷേപവും നാട്ടുകാർക്കുണ്ട്.

No comments