JHL

JHL

എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് കുമ്പള റെയിൽവേ സ്റ്റേഷനിൽ പിടിയിൽ.

 


കുമ്പള(www.truenewsmalayalam.com)  : എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് കുമ്പള റെയിൽവേ സ്റ്റേഷനിൽ പിടിയിൽ.

കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് 5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായാണ് മുണ്ടപ്പള്ളം സ്വദേശി എസ്. രൂപേഷ് (22) കാസര്‍കോട് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ. ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്  ഇന്നലെ വൈകിട്ട് 5 മണിയോടെ മയക്കുമരുന്ന് കൈമാറാന്‍ എത്തിയ രൂപേഷിനെ പിടികൂടിയത്.

 പ്രിവന്റീവ് ഓഫിസര്‍മാരായ സി.കെ. അഷ്‌റഫ്, കെ.വി. മുരളി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി.അജിഷ്, കെ.സതീശന്‍, എ.കെ നസറൂദ്ദീന്‍, സോനു സെബാസ്റ്റ്യന്‍, സൈബര്‍ സെല്‍ ഓഫീസര്‍ പി.പ്രിഷി എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.



No comments