ദുബായ് പാടലടുക്ക ക്രിക്കറ്റ് പ്രീമിയർ ലീഗ് ഒക്ടോബർ 1ന് ദുബായിൽ.
ഷംസു പാടലടുക്ക അതിഥികളെ സ്വാഗതം ചെയ്തു ടീമുകളെ പരിചയപ്പെടുത്തി. ദേര വേവ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന വിപുലമായ ചടങ്ങിൽ ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ, ദുബായ് കെ എം സി സി പുത്തിഗെ പഞ്ചായത്ത് ജനറൽ സെക്രട്ടറി മുനീർ ഉറുമി, സാമൂഹ്യ പ്രവർത്തകരും വിവിധ മേഖലകളിൽ അറിയപ്പെടുന്നവരുമായ ജലാൽ തായൽ, തൽഹത്ത് ടിഫാ, ജാഷിർ കുമ്പള തുടങ്ങിയവർ ആശംസകളറിയിച്ചു . നസീറ മുക്താർ, സുലൈമാൻ പാടലടുക്ക, ഷൗക്കത്ത് ബദിയടുക്ക, ഹാരിസ് മുട്ടം, അർഷാദ് മാടത്തടുക്ക, റൈഹാന അബ്ദുൽ അസീസ്, ജസീല ഹാരിസ്, സാബിത് ചെർക്കള, സാബിത് പാടലടുക്ക, സഹീർ മൊഗ്രാൽ, ഷാദ് കന്യപ്പാടി, ഷമീം, ജുനൈദ്, അഫ്സൽ എം എസ് ടി, ഷെറു അറന്തോട്, ടീം ഓണർമാരായ ഹൈദർ പാടലടുക്ക, നൗഫൽ നീർച്ചാൽ , റിയാസ് പാടലടുക്ക, മഷൂദ് (മച്ചു) പാടലടുക്ക, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
ഡിന്നറിന്ന് ശേഷം നടന്ന താര ലേലം നൗഷാദ് പാടലടുക്ക, സലാം ബാപ്പാലിപ്പൊനം, താജു പാടലടുക്ക, സമദ് മാന്യ, കബീർ മാടത്തടുക്ക, സഈദ് നീർച്ചാൽ തുടങ്ങിയവർ നിയന്ത്രിച്ചു. ഫാൽക്കൺ ഹിറ്റേഴ്സ്, നൈറ്റ് കിങ്‌സ് ദുബായ്, എ ആർ സ്പോർട്ടിങ്, ബ്ലൂ ഡ്രാഗൺ എം എസ് ടി, സജ്ജാ സ്പോർട്ടിങ് എന്നീ ടീമുകളാണ് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ മാറ്റുരക്കുന്നത്.
Post a Comment